കൊയിലാണ്ടി: കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശിയായ യുവാവ് രാജസ്ഥാനിൽ വെച്ച് ട്രെയിനിൽ നിന്ന് വീണ് മരിച്ചു. പുളിയഞ്ചേരി മുണ്ടാടികുനി ലിനീഷ് (44) ആണ് മരണപ്പെട്ടത്. പരിസ്ഥിതി പ്രവർത്തകനാണ്
പെയിന്റിങ് തൊഴിലാളിയായ ലിനീഷ് ജോലിസംബന്ധമായ ആവശ്യങ്ങൾക്കായി രാജസ്ഥാനിലേക്ക് പോകുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്. ഗലലോതാ ഉച്ചയോടെ യാത്രയ്ക്കിടയിൽ ട്രെയിനിൽ നിന്നും വീണ് ഇയാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തുടർന്ന് രാജസ്ഥാനിലെ ജോധ്പൂരിലുള്ള എം.ഡി.എം (MDM) ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
അപകടവിവരമറിഞ്ഞ് ലിനീഷിന്റെ ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും രാജസ്ഥാനിലേക്ക് തിരിച്ചിട്ടുണ്ട്. നിലവിൽ മൃതദേഹം ജോധ്പൂർ എം.ഡി.എം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അവിടെയുള്ള നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































