തൃശൂർ: തളിക്കുളം സ്നേഹതീരം ബീച്ചിൽ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ ഇരുപത്തിയേഴുകാരൻ മുങ്ങിമരിച്ചു. കോയമ്പത്തൂർ ഉലുവാംപെട്ടി ശിരുവാണി സ്വദേശി തമിഴകൻ (27) ആണ് കടലിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് ജീവൻ വെടിഞ്ഞത്. കോയമ്പത്തൂരിൽ നിന്നും ബീച്ച് സന്ദർശിക്കാനെത്തിയ 13 പേരടങ്ങുന്ന വിനോദസഞ്ചാരികളുടെ സംഘത്തിലെ അംഗമായിരുന്നു ഇയാൾ.
ഞായറാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. സംഘത്തിലെ മറ്റുള്ളവർ ബീച്ചിൽ സമയം ചെലവഴിക്കുന്നതിനിടെ തമിഴകൻ ഉൾപ്പെടെയുള്ള നാലുപേർ കടലിൽ കുളിക്കാനായി ഇറങ്ങുകയായിരുന്നു. കുളിക്കുന്നതിനിടയിൽ ശക്തമായ തിരമാലയിലും ഒഴുക്കിലും പെട്ട് തമിഴകൻ കടലിലേക്ക് താണുപോവുകയായിരുന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ തിരച്ചിലുകൾക്കൊടുവിൽ, വൈകിട്ട് അഞ്ചുമണിയോടെ തമിഴകന്റെ മൃതദേഹം ബീച്ചിന് സമീപം കരയ്ക്കടിയുകയായിരുന്നു. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































