കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ നിന്നും ചുണ്ടിന് സ്റ്റിച്ച് ഇടാനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ അബോധാവസ്ഥയിലായ ഒന്നരവയസ്സുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. എരമം സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികളുടെ മകന്‍ ദേവാന്‍ഷ് സൗര്യയാണ് കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെന്റിലേറ്ററിലായിരിക്കെ മരണത്തിന് കീഴടങ്ങിയത്. ചുണ്ടിന് മുറിവേറ്റതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടിയെ പയ്യന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പയ്യന്നൂർ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
ചുണ്ടിലെ ചെറിയ മുറിവിന് ലളിതമായ പരിചരണം മതിയെന്നിരിക്കെ വലിയ സുരക്ഷാ മുൻകരുതലുകൾ ആവശ്യമുള്ള ജനറൽ അനസ്തേഷ്യ നൽകിയതാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അനസ്തേഷ്യ നൽകുന്നതിന് മുൻപ് രക്ഷിതാക്കൾക്ക് നൽകേണ്ട യാതൊരുവിധ മുന്നറിയിപ്പുകളും ആശുപത്രി അധികൃതർ നൽകിയിരുന്നില്ലെന്ന് കുട്ടിയുടെ അമ്മാവൻ അജിത്ത് വ്യക്തമാക്കി. കുട്ടി മാസം തികയാതെ പ്രസവിച്ചതാണെന്ന വിവരം മുൻകൂട്ടി ഡോക്ടർമാരെ ധരിപ്പിച്ചിരുന്നുവെന്നും, ഒരു ബാൻഡേജ് ഒട്ടിച്ചാൽ മാറാവുന്ന മുറിവായിരുന്നിട്ടും അനാവശ്യമായാണ് അനസ്തേഷ്യ നൽകിയതെന്നും കുടുംബം പറയുന്നു.
കുട്ടിയെ പിന്നീട് പരിശോധിച്ചപ്പോൾ തുന്നലുകൾ ഇടാതെ തന്നെ ചുണ്ടിലെ മുറിവ് ഉണങ്ങിയ നിലയിലായിരുന്നു. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഈ അനാസ്ഥയ്ക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് കുട്ടിയുടെ കുടുംബത്തിന്റെ തീരുമാനം. പയ്യന്നൂരിൽ വെച്ച് അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുട്ടി ബോധരഹിതനായതിനെ തുടർന്നാണ് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റിയതെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































