വടകര: കാർത്തികപ്പള്ളിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാർത്തികപ്പള്ളി ഇളങ്കുളി മറുവോത്ത് കൃഷ്ണേന്ദുവിൽ ഹൃതിൻ കൃഷ്ണയാണ് (18) മരിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.
സംഭവം നടക്കുന്ന സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. അല്പസമയത്തിനു ശേഷം വീട്ടിലെത്തിയ സഹോദരനാണ് റിതിനെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ ഓർക്കാട്ടേരിയിലെ സ്വകാര്യ ആശുപത്രിയിെൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്ലസ് ടു പഠനം പൂർത്തിയാക്കിയ റിതിൻ ഉപരിപഠനത്തിനായുള്ള തയ്യാറെടുപ്പുകളിലായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം വടകര ഗവൺമെന്റ് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.അമ്മ: പ്രജിഷ. സഹോദരൻ: ഹൃതിക് കൃഷ്ണ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















