ഇരുചക്ര വാഹനത്തിൽ ഷാൾ കുടുങ്ങി അപകടം; അങ്കണവാടി അധ്യാപികയ്ക്ക് ദാരുണാന്ത്യം

ഇരുചക്ര വാഹനത്തിൽ ഷാൾ കുടുങ്ങി അപകടം; അങ്കണവാടി അധ്യാപികയ്ക്ക് ദാരുണാന്ത്യം
ഇരുചക്ര വാഹനത്തിൽ ഷാൾ കുടുങ്ങി അപകടം; അങ്കണവാടി അധ്യാപികയ്ക്ക് ദാരുണാന്ത്യം
Share  
എഴുത്ത്

News desk

2026 Jun 23, 02:50 PM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തൃശൂർ: സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ ധരിച്ചിരുന്ന ഷാൾ ചക്രത്തിൽ കുടുങ്ങി അങ്കണവാടി അധ്യാപികയ്ക്ക് ദാരുണാന്ത്യം. പുതുരുത്തി അങ്കണവാടിയിലെ അധ്യാപികയായ ആലപ്പാടൻ വീട്ടിൽ മിനി വർഗീസാണ് (52) മരിച്ചത്. തൃശൂർ പുതുരുത്തിയിൽ ഇന്ന് രാവിലെയാണ് നാടിനെ നോവിലാഴ്ത്തിയ ഈ അപകടം സംഭവിച്ചത്.


മിനി വർഗീസ് തന്റെ ഇലക്ട്രിക് സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ഷാൾ വാഹനത്തിന്റെ പിൻചക്രത്തിൽ കുടുങ്ങുകയായിരുന്നു. ഷാൾ മുറുകിയതോടെ വാഹനത്തിന്റെ നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെട്ട് മിനി റോഡിലേക്ക് തെറിച്ചുവീണു. തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ മിനിയെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പുതുരുത്തി മേഖലയിൽ ഏറെ പ്രിയങ്കരിയായ അങ്കണവാടി അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം നാടിനെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n