കൊയിലാണ്ടി: പൊയിൽക്കാവിൽ മധ്യവയസ്‌കയെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൊയിൽക്കാവ് ബീച്ചിന് സമീപം നാലുസെന്റ് കോളനിയിലെ കുട്ടിക്കൃഷ്ണന്റെ ഭാര്യ സുധ (53) ആണ് കൊല്ലപ്പെട്ടത്. ഇന്ന് (ശനിയാഴ്ച) രാവിലെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്.
വീടിനോട് ചേർന്നുള്ള ഷെഡിനുള്ളിൽ സുധയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്നും ചോരപുരണ്ട വാക്കത്തിയും കണ്ടെത്തിയിട്ടുണ്ട്. കഴുത്തിനും തലയ്ക്കും ഗുരുതരമായി വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിന് ശേഷം സുധയുടെ ഭർത്താവ് കുട്ടിക്കൃഷ്ണനെ പ്രദേശത്തു നിന്നും കാണാതായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
കൊലപാതക വിവരം അറിഞ്ഞതിനെ തുടർന്ന് കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































