പ്രശസ്ത ചലച്ചിത്ര താരം സലിം കുമാർ അന്തരിച്ചു; വിടവാങ്ങിയത് മലയാളികളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത മഹാപ്രതിഭ

പ്രശസ്ത ചലച്ചിത്ര താരം സലിം കുമാർ അന്തരിച്ചു; വിടവാങ്ങിയത് മലയാളികളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത മഹാപ്രതിഭ
പ്രശസ്ത ചലച്ചിത്ര താരം സലിം കുമാർ അന്തരിച്ചു; വിടവാങ്ങിയത് മലയാളികളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത മഹാപ്രതിഭ
Share  
എഴുത്ത്

News desk

2026 Jun 07, 12:25 AM
kkn
S
RUBI
mn
sh
ash
m
KKN
NANU
REMA
RM
dr
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
MN

കൊച്ചി: പ്രശസ്ത മലയാളം ചലച്ചിത്ര താരം സലിം കുമാർ (56) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് രാത്രി 10.43-നായിരുന്നു അന്ത്യം. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പറവൂരിലെ സ്വീകരണ പരിപാടിയിലാണ് അദ്ദേഹം അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. മിമിക്രിയിലൂടെയും ഹാസ്യ കഥാപാത്രങ്ങളിലൂടെയും മലയാളി മനസ്സ് കീഴടക്കിയ സലിം കുമാർ, പിൽക്കാലത്ത് ഗൗരവമേറിയ വേഷങ്ങളിലൂടെയും തന്റെ അഭിനയ പ്രതിഭ തെളിയിച്ചിരുന്നു. അദ്ദേഹത്തിന്റെ പല സിനിമാ ഡയലോഗുകളും ഇന്നും സോഷ്യൽ മീഡിയ ട്രോളുകളിൽ സജീവമാണ്.


​1969 ഒക്ടോബര്‍ 9-ന് വടക്കന്‍ പറവൂരിലാണ് സലിം കുമാർ ജനിച്ചത്. കൊച്ചിന്‍ കലാഭവൻ, സാഗർ തുടങ്ങിയ സമിതികളിൽ മിമിക്രി താരമായി തിളങ്ങിയ അദ്ദേഹത്തെ സുഹൃത്തായ നാദിർഷയാണ് സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത്. 'ഇഷ്ടമാണ് നൂറുവട്ടം' എന്നതായിരുന്നു ആദ്യ ചിത്രം. 2000-ത്തിൽ പുറത്തിറങ്ങിയ 'തെങ്കാശിപ്പട്ടണം' എന്ന ചിത്രം സൂപ്പർഹിറ്റായതോടെ സലിം കുമാർ മലയാള സിനിമയിലെ മുൻനിര ഹാസ്യനടനായി മാറി. മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം കംപാർട്ട്മെന്റ്, കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ.കുമാറാകണം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.


​ഹാസ്യത്തിനപ്പുറം മികച്ച സ്വഭാവനടൻ കൂടിയായിരുന്നു താനെന്ന് അവാർഡുകളിലൂടെ അദ്ദേഹം തെളിയിച്ചു. 'അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തിലെ പ്രകടനത്തിന് 2005-ൽ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരവും, 'ആദാമിന്റെ മകൻ അബു'വിലൂടെ 2010-ൽ മികച്ച നടനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും അദ്ദേഹം സ്വന്തമാക്കി. 'അയാളും ഞാനും തമ്മിൽ' എന്ന ചിത്രത്തിലൂടെ 2013-ൽ മികച്ച ഹാസ്യനടനായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.


​കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം ആരോഗ്യപരമായ വെല്ലുവിളികൾ നേരിട്ടിരുന്നു. തനിക്ക് ലിവർ സിറോസിസ് ബാധിച്ചത് മദ്യപാനം കൊണ്ടല്ലെന്നും പാരമ്പര്യമായി ലഭിച്ചതാണെന്നും അദ്ദേഹം മുൻപ് വെളിപ്പെടുത്തിയിരുന്നു. രോഗാവസ്ഥയിലായിരുന്ന സമയത്ത് വ്യാജ ചികിത്സകൾ തേടേണ്ടി വന്നതും അത് തന്റെ ആരോഗ്യനില വഷളാക്കിയതിനെക്കുറിച്ചും അദ്ദേഹം മുൻപ് പരസ്യമായി പ്രതികരിച്ചിട്ടുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

BHK