തുണി അലക്കുന്നതിനിടെ മകൻ പുഴയിൽ വീണു; രക്ഷിക്കാൻ ചാടിയ അമ്മയും മകനും അടിയൊഴുക്കിൽപ്പെട്ട് മരിച്ചു.മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കുട്ടിയുടെ മൃതദേഹവും കണ്ടെടുത്തു

Share  
എഴുത്ത്

News desk

2026 Jun 06, 10:21 PM
kkn
S
RUBI
mn
sh
ash
m
KKN
NANU
REMA
RM
dr
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
MN

കുറ്റ്യാടി: കുറ്റ്യാടി പുഴയിൽ തുണി അലക്കുന്നതിനിടെയുണ്ടായ ദാരുണ അപകടത്തിൽ അമ്മയ്ക്കും മകനും ജീവൻ നഷ്ടമായി. പാലേരി സ്വദേശി തൊട്ടത്തിൽക്കണ്ടി സുധീഷിന്റെ ഭാര്യയും ഫാർമസിസ്റ്റുമായ രമ്യ (35), ഇരുവരുടെയും ഏഴ് വയസ്സുകാരനായ മകൻ എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം.

പുഴക്കരയിൽ തുണി അലക്കുന്നതിനിടെ കുട്ടി കാൽവഴുതി പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതുകണ്ട് മകനെ രക്ഷിക്കാൻ അമ്മ രമ്യ ഉടൻ തന്നെ പുഴയിലേക്ക് ചാടിയെങ്കിലും ഇരുവരും ശക്തമായ അടിയൊഴുക്കിൽപ്പെടുകയായിരുന്നുവെന്ന് പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നു.

അപകടവിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും ഫയർഫോഴ്സും സംയുക്തമായി നടത്തിയ തിരച്ചിലിൽ ആദ്യം രമ്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്. രമ്യയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് കുട്ടിയുടെ മൃതദേഹവും കണ്ടെത്താനായത്.

പേരാമ്പ്ര, ചേലക്കാട് എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റുകളും കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനയും നാട്ടുകാരും ചേർന്നാണ് പുഴയിൽ വിപുലമായ തിരച്ചിൽ നടത്തിയത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

BHK