കോഴിക്കോട്: മെഡിക്കൽ കോളേജിലേക്ക് പോകുന്നതിനിടെ ആംബുലൻസ് മറിഞ്ഞ് വയോധിക മരിച്ചു. പെരിങ്ങളം സ്വദേശിനി ജാനകി (82) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്.
കടുത്ത ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ അടിയന്തര ചികിത്സയ്ക്കായി ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കോട്ടപ്പറമ്പിൽ വെച്ച് നിയന്ത്രണംവിട്ട ആംബുലൻസ് മറിയുകയായിരുന്നു. അപകടത്തിൽ ജാനകിയോടൊപ്പം ആംബുലൻസിലുണ്ടായിരുന്ന മറ്റ് രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















