തിരുവങ്ങാട് ശ്രീറാം നിവാസിൽ കെ. ബാലകൃഷ്ണൻ (88) നിര്യാതനായി.

തിരുവങ്ങാട് ശ്രീറാം നിവാസിൽ കെ. ബാലകൃഷ്ണൻ (88) നിര്യാതനായി.
തിരുവങ്ങാട് ശ്രീറാം നിവാസിൽ കെ. ബാലകൃഷ്ണൻ (88) നിര്യാതനായി.
Share  
2023 May 11, 06:37 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

തലശേരി:കോൺഗ്രസ്‌ നേതാവും തലശ്ശേരിയിലെ മുതിർന്ന അഭിഭാഷകനും നോട്ടറിയുമായിരുന്ന തലശേരി തിരുവങ്ങാട് ശ്രീറാം നിവാസിൽ കെ. ബാലകൃഷ്ണൻ (88) നിര്യാതനായി.വാർദ്ധക്യ സഹജമായ അവശതകളെ തുടർന്ന് വീട്ടിൽ വിശമത്തിലായിരുന്നു. രാവിലെ അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ മരണം സംഭവിച്ചു.മൃതദേഹം പിന്നീട് വീട്ടിലേക്ക് മാറ്റി. ഇന്ന് (വെള്ളി) രാവിലെ തലശ്ശേരിയിലെ കോൺഗ്രസ് ഓഫീസായ എൽ.എസ്.പ്രഭു സ്മാരക മന്ദിരത്തിൽ പൊതുദർശനത്തിന് വയ്കും .പത്തരയോടെ കണ്ടിക്കൽ നിദ്രാ തീരത്ത് സംസ്കരിക്കും.കെ.ബാലകൃഷ്ണൻ വക്കിൽ ദീർഘകാലം തലശ്ശേരി ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റായിരുന്നു. കണ്ണൂർ ഡിസിസി സെക്രട്ടറി, കെപിസിസി നിർവാഹക സമിതി അംഗം, തലശ്ശേരി നഗര സഭ സ്ഥിരം സമിതി അധ്യക്ഷൻ നാഷണൽ കോ-ഓപ്പററ്റിവ് കൺസ്യുമേഴ്‌സ് ഫെഡറേഷൻ വൈസ് പ്രസിഡന്റ്‌, സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര ഫോറം അംഗം, സ്റ്റേറ്റ് വെയർ ഹൌസിങ് കോർപറേഷൻ ഡയറക്ടർ, കലിക്കറ്റ് സർവകലാ ശാല സെനറ്റ് അംഗം, കരകൗശല വികസന കോർപറേഷൻ ഡയറക്ടർ, ജില്ലാ വോളി ബോൾ അസോസിയേഷൻ പ്രസിഡന്റ്, തലശ്ശേരി സഹകരണ അർബൻ ബാങ്ക് പ്രസിഡന്റ്‌, മലബാർ കാൻസർ സെന്റർ ഭരണ സമിതി അംഗം, എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: സി. ടി. ഭാർഗവി. മക്കൾ.:സി. ടി. വിനോദ് ( ബിസിനസ്, ദുബായ് ), സി. ടി. സജിത്ത് ( ഡി സി സി ജനറൽ സെക്രട്ടറി, കണ്ണൂർ, ഡയറക്ടർ, ഇന്ദിരഗാന്ധി സഹകരണ ആശുപത്രി, തലശ്ശേരി). മരുമക്കൾ:. പി. കെ. സ്നേഹലത, ടി. സി. ലേഖ ( പ്രധാന അധ്യാപിക. ശ്രീ നാരായണ ഇംഗ്ലീഷ് മീഡിയം സ്കൂൾ, വടകര ). സഹോദരങ്ങൾ.: കെ. ഗോപാലകൃഷ്ണൻ (തലശ്ശേരി സഹകരണ ആശുപത്രി പ്രസിഡന്റ്‌ ),പരേതരായ കെ. മോഹനൻ, മാധവി അമ്മ, ഉണ്ണികൃഷ്ണൻ, രാമകൃഷ്ണൻ, ഹരിരാമകൃഷ്ണൻ. 

 

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25