കട്ടിലിൽനിന്നു വീണ് ചികിത്സയിലായിരുന്ന രോഗി മരിച്ചു; സംഭവം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

കട്ടിലിൽനിന്നു വീണ് ചികിത്സയിലായിരുന്ന രോഗി മരിച്ചു; സംഭവം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ
കട്ടിലിൽനിന്നു വീണ് ചികിത്സയിലായിരുന്ന രോഗി മരിച്ചു; സംഭവം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ
Share  
എഴുത്ത്

News desk

2026 Jun 02, 09:21 AM
SAMUDRA
NISH
mannan
mn
e

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കട്ടിലിൽനിന്നു വീണ് പരിക്കേറ്റ രോഗി മരിച്ചു. കൊല്ലം പേരയം പടപ്പക്കര ലെനിൻ ഭവനിൽ പി.വിൽഫ്രഡ് (62) ആണ് മരിച്ചത്. അഞ്ചാം വാർഡിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിൽഫ്രഡ് ശനിയാഴ്‌ചയായിരുന്നു കട്ടിലിൽനിന്നു വീണത്. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ഐ.സി.യു) മാറ്റിയെങ്കിലും വൈകിട്ടോടെ ജീവൻ രക്ഷിക്കാനായില്ല. മഞ്ഞപ്പിത്തം കരളിനെയും തലച്ചോറിനെയും ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് ഈ അപകടം സംഭവിച്ചത്.


​ഒരാൾക്ക് മാത്രം കിടക്കാവുന്ന ചെറിയ കട്ടിലിലായിരുന്നു വിൽഫ്രഡ് ഉണ്ടായിരുന്നതെന്നും സംഭവസമയത്ത് ഇദ്ദേഹത്തിനൊപ്പം കൂട്ടിരിപ്പുകാരൻ ഉണ്ടായിരുന്നുവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. കട്ടിലിൽനിന്നു വീണ ഉടൻ തന്നെ അബോധാവസ്ഥയിലായ രോഗിയെ ഒട്ടും സമയം കളയാതെ ഐ.സി.യു.വിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. വീഴ്ചയെത്തുടർന്നുള്ള മരണമായതിനാൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. സംഭവത്തിൽ ബന്ധുക്കൾ ആരും തന്നെ ആശുപത്രി അധികൃതർക്കെതിരെ പരാതിയോ മരണത്തിൽ ദുരൂഹതയോ ഉന്നയിച്ചിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ അറിയിക്കുന്നത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് വിൽഫ്രഡിന്റെ മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരേതയായ മേരിസുധയാണ് ഭാര്യ. പ്രവീൺകുമാർ, ലെനിൻ കുമാർ എന്നിവർ മക്കളാണ്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m