'അച്ചാമാസി'ലെ രത്നമ്മ അന്തരിച്ചു; സോഷ്യൽ മീഡിയയിലെ പ്രിയ കൂട്ടുകെട്ട് ഇനി ഓർമ്മ

'അച്ചാമാസി'ലെ രത്നമ്മ അന്തരിച്ചു; സോഷ്യൽ മീഡിയയിലെ പ്രിയ കൂട്ടുകെട്ട് ഇനി ഓർമ്മ
'അച്ചാമാസി'ലെ രത്നമ്മ അന്തരിച്ചു; സോഷ്യൽ മീഡിയയിലെ പ്രിയ കൂട്ടുകെട്ട് ഇനി ഓർമ്മ
Share  
എഴുത്ത്

News desk

2026 Jun 01, 09:25 AM
SAMUDRA
NISH
mannan
mn
BOB

കൊല്ലം: സോഷ്യൽ മീഡിയയിലെ ജനപ്രിയ ജോഡികളായ 'അച്ചാമാസി'ലെ രത്നമ്മ (69) അന്തരിച്ചു. പുനലൂർ കലയനാട് രാജീവ് ഭവനിൽ തുളസീധരന്റെ ഭാര്യയാണ്. ഇരുവരും ഒരുമിച്ചുള്ള ഹൃദ്യമായ വീഡിയോകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൻ ജനപ്രീതിയാണ് രത്നമ്മയും തുളസീധരനും നേടിയെടുത്തിരുന്നത്.


​വാർദ്ധക്യകാലം ഏറെ സന്തോഷത്തോടെയും തമാശയോടെയും ആസ്വദിക്കുന്ന ഈ ദമ്പതിമാരുടെ വിഡിയോകൾക്ക് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. പേരക്കുട്ടികളായ അമൽ രാജ്, അഖിൽ രാജ് എന്നിവർ ചേർന്നാണ് ഇവരുടെ പ്രൊഫൈൽ കൈകാര്യം ചെയ്തിരുന്നത്. പ്രിയ കൂട്ടുകാരിയുടെ വിയോഗത്തോടെ തുളസീധരൻ ഇനി വിഡിയോകളിൽ ഒറ്റയ്ക്കാകും. പരേതയായ രത്നമ്മയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് രാവിലെ 11.30-ന് വീട്ടുവളപ്പിൽ നടക്കും.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b