കൊളാവിപ്പാലത്ത് മത്സ്യബന്ധനത്തിന് പോയ വയോധികൻ പുഴയിൽ മുങ്ങിമരിച്ചു

കൊളാവിപ്പാലത്ത് മത്സ്യബന്ധനത്തിന് പോയ വയോധികൻ പുഴയിൽ മുങ്ങിമരിച്ചു
കൊളാവിപ്പാലത്ത് മത്സ്യബന്ധനത്തിന് പോയ വയോധികൻ പുഴയിൽ മുങ്ങിമരിച്ചു
Share  
എഴുത്ത്

News desk

2026 May 19, 12:59 PM
SAMUDRA
NISH
mannan
mn
BOB

പയ്യോളി: കൊളാവിപ്പാലത്ത് പുഴയിൽ മത്സ്യബന്ധനത്തിന് പോയ വയോധികനായ മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു. കൊളാവിപ്പാലം ബീച്ച് ചെറിയാവി കുഞ്ഞിക്കണ്ണൻ (78) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം പുഴയിൽ കണ്ടെത്തിയത്.


ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കുഞ്ഞിക്കണ്ണൻ പതിവുപോലെ മത്സ്യബന്ധനത്തിനായി പുഴയിലേക്ക് പോയത്. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് സമീപത്തുണ്ടായിരുന്നവർ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ആളില്ലാത്ത നിലയിൽ തോണി പുഴയിലൂടെ ഒഴുകിനടക്കുന്നത് കണ്ട് സംശയം തോന്നി നടത്തിയ തിരച്ചിലിനൊടുവിലാണ്, പുഴയിലെ കണ്ടൽക്കാടുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പയ്യോളി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം വടകര ജില്ലാ ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


ഭാര്യ: രമ. മക്കൾ: രജീഷ് (ഇലക്ട്രിഷ്യൻ), ജിഷ (ഡോക്ടേഴ്സ് ലാബ്, പയ്യോളി), രമ്യ. മരുമക്കൾ: സുഭാഷ് കോമത്ത് (കീഴൂർ - 'ജന്മഭൂമി' ലേഖകൻ), കമലഹാസൻ (സിജു - കുഞ്ഞാവ എർത്ത് മൂവേഴ്സ്, പയ്യോളി), സഗിഷ.


സഹോദരങ്ങൾ: ഗോപാലൻ, ബാലൻ, സുധാകരൻ, ദിനേശ് ബാബു (ഇലക്ട്രീഷ്യൻ), സുരേന്ദ്രൻ, ബിനു, സരസ, ശ്യാമള, ശൈലജ, പരേതനായ രാഘവൻ. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ഇന്ന് വൈകീട്ട് വീട്ടുവളപ്പിൽ നടക്കും.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b