ഓട്ടോ ഡ്രൈവർ പഞ്ചായത്ത് ഓഫീസിൻ്റെ ഗോവണിപ്പടിയിൽ മരിച്ച നിലയിൽ; വായ്പാ തിരിച്ചടവ് മുടങ്ങിയതിന് ഭീഷണി ഉണ്ടായിരുന്നെന്ന് സുഹൃത്തുക്കൾ

ഓട്ടോ ഡ്രൈവർ പഞ്ചായത്ത് ഓഫീസിൻ്റെ ഗോവണിപ്പടിയിൽ മരിച്ച നിലയിൽ; വായ്പാ തിരിച്ചടവ് മുടങ്ങിയതിന് ഭീഷണി ഉണ്ടായിരുന്നെന്ന് സുഹൃത്തുക്കൾ
ഓട്ടോ ഡ്രൈവർ പഞ്ചായത്ത് ഓഫീസിൻ്റെ ഗോവണിപ്പടിയിൽ മരിച്ച നിലയിൽ; വായ്പാ തിരിച്ചടവ് മുടങ്ങിയതിന് ഭീഷണി ഉണ്ടായിരുന്നെന്ന് സുഹൃത്തുക്കൾ
Share  
എഴുത്ത്

News desk

2026 May 12, 09:04 AM
SAMUDRA
NISH
mannan
mn

കോഴിക്കോട് താമരശ്ശേരിയിൽ ഓട്ടോ ഡ്രൈവറായ മുരളീധരനെ പഞ്ചായത്ത് ഓഫീസിൻ്റെ ഗോവണിപ്പടിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഫൈനാൻസ് കമ്പനി ജീവനക്കാർ ഭീഷണിപ്പെടുത്തിയതിൽ മനംനൊന്താണ് മരണമെന്ന് സുഹൃത്തുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.


കോഴിക്കോട്: ഓട്ടോ ഡ്രൈവറെ താമരശ്ശേരി പഞ്ചായത്ത് ഓഫീസിൻ്റെ ഗോവണിപ്പടിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി സ്വദേശി മുരളീധരൻ (56) ആണ് മരിച്ചത്. ഓട്ടോ സമീപത്ത് നിർത്തിയിട്ടിട്ടുണ്ട്. മുരളീധരൻ്റെ ഓട്ടോയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയിരുന്നു. ഇന്നലെ ബജാജ് ഫൈനാൻസിൽ നിന്നും ജീവനക്കാർ ഓട്ടോ സ്റ്റാൻഡിൽ എത്തിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.


പണം ഉടൻ അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും ജീവനക്കാർ ഭീഷണി മുഴക്കിയാണ് മടങ്ങിയതെന്നും ആരോപണമുണ്ട്. പഞ്ചായത്ത് ഓഫീസിന് തൊട്ടുമുൻപിലാണ് ഓട്ടോ സ്റ്റാൻഡ്. ഭീഷണിയിൽ മനംനൊന്താണ് മരണം എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ആരോപണം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m