സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന പന്ന്യന്നൂർ ഭാസിക്ക് ജന്മനാട് കണ്ണീരോടെ വിടനൽകി. പന്ന്യന്നൂരിലെ 'കൃഷ്ണവസതി' വസതിയിൽ പൊതുദർശനത്തിന് വെച്ച ഭൗതികദേഹത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു. ഉച്ചയ്ക്ക് രണ്ടു മണിയോടെ ഔദ്യോഗിക കർമ്മങ്ങൾ പൂർത്തിയാക്കി മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ, കെ.പി. മോഹനൻ എം.എൽ.എ, നിയുക്ത എം.എൽ.എ പി.കെ. പ്രവീൺ, കോൺഗ്രസ് നേതാക്കളായ വി.എ. നാരായണൻ, സജീവ് മാറോളി തുടങ്ങിയ പ്രമുഖർ വസതിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് നടന്ന അനുശോചന യോഗത്തിൽ എ.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പന്ന്യന്നൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്. സ്നോയ, വിവിധ രാഷ്ട്രീയ-സാംസ്കാരിക സംഘടന പ്രതിനിധികൾ തുടങ്ങിയവർ പന്ന്യന്നൂർ ഭാസിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. പന്ന്യന്നൂരിന്റെ സാംസ്കാരിക വളർച്ചയിൽ അദ്ദേഹം നൽകിയ സംഭാവനകളെ യോഗം സ്മരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















