പത്തനംതിട്ട: പ്രമുഖ സിനിമാ-സീരിയൽ താരം സന്തോഷ് കെ. നായർ (50) വാഹനാപകടത്തിൽ അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ആറരയോടെ എം.സി. റോഡിൽ അടൂർ ഏനാത്തിന് സമീപമായിരുന്നു അപകടം. സന്തോഷ് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് പാഴ്സൽ ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
കാറിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ രാജലക്ഷ്മി, പാഴ്സൽ ലോറി ഡ്രൈവർ സുധീഷ് എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൂറിലധികം സിനിമകളിൽ സ്വഭാവ നടനായും ഹാസ്യ നടനായും വേഷമിട്ട സന്തോഷ് കെ. നായർ ടെലിവിഷൻ പരമ്പരകളിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയങ്കരനായത്. നിലവിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന 'മോഹിനിയാട്ടം' എന്ന സിനിമയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ സിനിമാ-സാംസ്കാരിക ലോകം അനുശോചനം രേഖപ്പെടുത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















