ന്യൂഡൽഹി: ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ കുലപതിയും പത്മശ്രീ ജേതാവുമായ ലോകപ്രശസ്ത ഫൊട്ടോഗ്രഫർ രഘു റായ് (83) അന്തരിച്ചു. ഞായറാഴ്ച രാവിലെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധയെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. രോഗം തലച്ചോറിലേക്ക് വ്യാപിച്ചതും വാർധക്യസഹജമായ അസുഖങ്ങളുമാണ് ആരോഗ്യനില വഷളാക്കിയത്.
അരനൂറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിലൂടെ ഇന്ത്യയുടെ സമകാലിക ചരിത്രത്തെയും ജനജീവിതത്തെയും ലോകത്തിന് മുന്നിലെത്തിച്ച പ്രതിഭയായിരുന്നു അദ്ദേഹം. 1984-ലെ ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഭീകരത വെളിപ്പെടുത്തിയ ‘അജ്ഞാതനായ കുട്ടിയുടെ ശവസംസ്കാരം’ എന്ന ചിത്രം അദ്ദേഹത്തെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കി. ഇന്ദിരാ ഗാന്ധി, മദർ തെരേസ, ദലൈലാമ, സത്യജിത് റേ തുടങ്ങിയ മഹദ്‌വ്യക്തിത്വങ്ങളുടെ പ്രശസ്തമായ ചിത്രങ്ങൾ പകർത്തിയത് രഘു റായ് ആയിരുന്നു.
1965-ൽ ‘ദ് സ്റ്റേറ്റ്‌സ്മാനി’ലൂടെ മാധ്യമപ്രവർത്തന രംഗത്തെത്തിയ അദ്ദേഹം സൺഡേ, ഇന്ത്യ ടുഡേ തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണങ്ങളിലും പ്രവർത്തിച്ചു. 1977-ൽ ലോകപ്രശസ്ത ഫൊട്ടോഗ്രഫിക് ഏജൻസിയായ ‘മാഗ്നം ഫോട്ടോസി’ൽ അംഗമാകുന്ന ആദ്യ ഇന്ത്യക്കാരനായി. ബംഗ്ലാദേശ് വിമോചന യുദ്ധത്തിലെ ദൃശ്യങ്ങൾ പകർത്തിയതിന് 1972-ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
കേരളവുമായും ഇവിടത്തെ ഫൊട്ടോഗ്രഫർമാരുമായും അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു. ശബരിമല സന്നിധാനത്തെത്തി അയ്യപ്പദർശന ചിത്രങ്ങൾ പകർത്തിയ അദ്ദേഹം, കേരള പ്രസ് അക്കാദമിയുടെ വിവിധ സെമിനാറുകളിലും അതിഥിയായി എത്തിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









_h_small.jpg)





