പേരാമ്പ്രയിൽ കെട്ടിട നിർമ്മാണത്തിനിടെ തൊഴിലാളി വീണുമരിച്ചു

പേരാമ്പ്രയിൽ കെട്ടിട നിർമ്മാണത്തിനിടെ തൊഴിലാളി വീണുമരിച്ചു
പേരാമ്പ്രയിൽ കെട്ടിട നിർമ്മാണത്തിനിടെ തൊഴിലാളി വീണുമരിച്ചു
Share  
2026 Apr 25, 06:22 PM
SAMUDRA
NISH
yoga

പേരാമ്പ്ര: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. വാല്യക്കോട് പുതുക്കുടി മീത്തൽ ഭാസ്‌കരൻ (54) ആണ് മരിച്ചത്. പേരാമ്പ്ര പൈതോത്ത് റോഡ് മിനി ബൈപ്പാസ് ജംഗ്ഷനിൽ ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.


കെട്ടിടത്തിന്റെ രണ്ടാം നിലയിൽ സിമന്റ് കട്ടകൾ ഉപയോഗിച്ച് മുറി കെട്ടിത്തിരിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കെ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ സമീപത്തെ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതനായ കേളപ്പന്റെ മകനാണ്. ഭാര്യ: നിഷ. മക്കൾ: അക്ഷയ് ഭാസ്‌കർ, അഞ്ജലി ഭാസ്‌കർ.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA