വാൽപ്പാറ: വിനോദയാത്രയ്ക്ക് പോയ അധ്യാപക സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് എട്ട് മലയാളികൾ മരിച്ചു. പൊള്ളാച്ചി - വാൽപ്പാറ പാതയിലെ ഹെയർപിൻ വളവിൽ വെച്ചാണ് ദുരന്തമുണ്ടായത്. മരിച്ചവരിൽ ഏഴ് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്കൂളിലെ അധ്യാപകരാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. 12 പേർ സഞ്ചരിച്ചിരുന്ന ട്രാവലർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് താഴേക്ക് മറിയുകയായിരുന്നു. പതിമൂന്നാം വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഒമ്പതാം വളവിലേക്കാണ് പതിച്ചത്. വീഴ്ചയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ പൊള്ളാച്ചി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാൽപ്പതോളം ഹെയർപിൻ വളവുകളുള്ള അതീവ അപകടസാധ്യതയുള്ള പാതയാണിത്. കുത്തനെയുള്ള ഇറക്കത്തിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. വിനോദയാത്ര ദുരന്തമായി മാറിയതിന്റെ ആഘാതത്തിലാണ് പാങ്ങ് ഗ്രാമം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















