കൊടുവള്ളിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു

കൊടുവള്ളിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു
കൊടുവള്ളിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു
Share  
2026 Apr 16, 09:11 AM
SAMUDRA
NISH
mannan
mn

കോഴിക്കോട്: കൊടുവള്ളി കച്ചേരിമുക്കിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികയായ യുവതി മരിച്ചു. മറിവീട്ടിൽ താഴം സ്വദേശിനി പറയരുകണ്ടി ഹഫ്സത്ത് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെ കിഴക്കോത്ത് കച്ചേരിമുക്കിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.


​എളേറ്റിൽ ഭാഗത്തുനിന്നും കൊടുവള്ളിയിലേക്ക് സ്കൂട്ടറിൽ വരികയായിരുന്നു ഹഫ്സത്ത്. ഈ സമയം പന്നൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ തെറ്റായ ദിശയിലൂടെ വരികയും സ്കൂട്ടറിൽ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ രണ്ടായി മുറിഞ്ഞുപോകുന്ന അവസ്ഥയാണുണ്ടായത്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പന്നൂർ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. മൃതദേഹം നിലവിൽ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m