പയ്യോളിയിൽ ട്രെയിനിടിച്ച് മരിച്ച യുവതിയെ തിരിച്ചറിഞ്ഞു: അയനിക്കാട് സേവന നഗർ സ്വദേശിനി

പയ്യോളിയിൽ ട്രെയിനിടിച്ച് മരിച്ച യുവതിയെ തിരിച്ചറിഞ്ഞു: അയനിക്കാട് സേവന നഗർ സ്വദേശിനി
പയ്യോളിയിൽ ട്രെയിനിടിച്ച് മരിച്ച യുവതിയെ തിരിച്ചറിഞ്ഞു: അയനിക്കാട് സേവന നഗർ സ്വദേശിനി
Share  
2026 Apr 15, 03:01 PM
SAMUDRA
NISH
mannan
mn

പയ്യോളി: റെയിൽവേ പാതയിൽ യുവതിയെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് സേവന നഗർ ചെറിയഞ്ചാൽ താരേമ്മൽ രജില (42) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഏഴു മണിയോടെ അയനിക്കാട് 24-ാം മൈൽസിന് സമീപമാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.


തിക്കോടി ഭാഗത്തേക്കുള്ള ട്രാക്കിൽ മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു. അപകടത്തിന് ശേഷം ഒന്നിലധികം തീവണ്ടികൾ മൃതദേഹത്തിന് മുകളിലൂടെ കയറിയിറങ്ങിയതായി കരുതപ്പെടുന്നു. ട്രാക്കിൽ നിന്നും മീറ്ററുകളോളം അകലെയായാണ് ശരീരഭാഗങ്ങൾ ചിതറിക്കിടന്നിരുന്നത്.


നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പയ്യോളി പോലീസ് സ്ഥലത്തെത്തി നിയമനടപടികൾ സ്വീകരിച്ചു. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.


രാജീവനാണ് പരേതയായ രജിലയുടെ ഭർത്താവ്. മക്കൾ: തീർഥ, തരുൺ. പരേതനായ രാജുവിന്റെയും ലീലയുടെയും മകളാണ്. സഹോദരി: വിജില (ദുബൈ).

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m