ഡോക്ടർ സ്വപ്നം പാതിവഴിയിൽ; പീഡനാരോപണത്തിൽ രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ, കണ്ണീരോടെ വിടചൊല്ലി നെടുമങ്ങാട്

ഡോക്ടർ സ്വപ്നം പാതിവഴിയിൽ; പീഡനാരോപണത്തിൽ രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ, കണ്ണീരോടെ വിടചൊല്ലി നെടുമങ്ങാട്
ഡോക്ടർ സ്വപ്നം പാതിവഴിയിൽ; പീഡനാരോപണത്തിൽ രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ, കണ്ണീരോടെ വിടചൊല്ലി നെടുമങ്ങാട്
Share  
2026 Apr 12, 09:15 AM
SAMUDRA
NISH
KWICOS
yoga

കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ആത്മഹത്യ ചെയ്ത ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മൃതദേഹം നെടുമങ്ങാട്ടെ വീട്ടിലെത്തിച്ചു. പഠനം പൂർത്തിയാക്കി ഡോക്ടറായി മടങ്ങിവരുമെന്ന് പ്രതീക്ഷിച്ചിരുന്ന മകന്റെ ചേതനയറ്റ ശരീരം കണ്ടു മാതാപിതാക്കൾ തളർന്നുവീണത് നാടിനെയാകെ കണ്ണീരിലാഴ്ത്തി.


​വകുപ്പ് മേധാവിയുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത മാനസിക പീഡനമാണ് നിതിന്റെ മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു. ജാതിയുടെയും നിറത്തിന്റെയും പേരിൽ അധിക്ഷേപിച്ചിരുന്നതായും 'പുഴുത്ത പട്ടി' എന്ന് വിളിച്ചിരുന്നതായും നിതിന്റെ മാതാപിതാക്കൾ വെളിപ്പെടുത്തി. സീനിയർ വിദ്യാർത്ഥികളിൽ നിന്ന് റാഗിങ് നേരിട്ടിരുന്നതായും ആക്ഷേപമുണ്ട്.


​സംഭവത്തിൽ അന്വേഷണ വിധേയമായി അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ കോളേജ് മാനേജ്‌മെന്റ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. കോളേജിന്റെ ആഭ്യന്തര സമിതിയും പോലീസും കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA