നാലുദിവസവും കണ്ണീരോടെ മകളെ അന്വേഷിച്ചു
ബെംഗളൂരു : അവസാനനിമിഷംവരെ മകളെ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയോടെയായിരുന്നു രമേശ്. നാലുദിവസത്തെ തിരച്ചിലിൽ മുഴുനീള സമയവും രമേശ് ബാബുഡാൻ മലനിരകളിലുണ്ടായിരുന്നു. ഒട്ടേറെത്തവണ കുന്നുകൾ കയറിയിറങ്ങിയും മകളുടെ ഫോട്ടോയെടുത്ത് വഴിയിലുള്ളവരോടും സഞ്ചാരികളോടും സമീപ കടകളിലുമെല്ലാം കണ്ടിരുന്നോയെന്ന് കണ്ണിരോടെ അന്വേഷിക്കുകയായിരുന്നു വെള്ളിയാഴ്‌ച രാവിലെവരെ.
ആദ്യംമുതലേ തിരച്ചിൽ ഊർജിതമല്ലെന്നാണ് അദ്ദേഹം പറയുന്നത്. കാണാതായി പത്ത് മിനിറ്റിനുള്ളിൽ അറിയിച്ചിട്ടും വെള്ളിയാഴ്ച രാവിലെവരെ മകളെ കണ്ടെത്താനായില്ല. ചൊവ്വാഴ്ച 5.20-ന് മകൾ സുഹൃത്തുക്കളുടെ ഫോട്ടോ എടുത്തിരുന്നു. 15 മിനിറ്റിനുശേഷം എല്ലാവരും വണ്ടിയിലേക്ക് കയറുമ്പോഴാണ് മകളെ കാണാനില്ലെന്ന് ഭാര്യ പറയുന്നത്. ആ ഭാഗത്തെല്ലാം ഞങ്ങൾ തിരഞ്ഞുനോക്കി. മകളെ കാണാനില്ല എന്നു പറഞ്ഞപ്പോൾ അടുത്തുള്ള കടക്കാരും അവിടെയുള്ളവരാരും ഗൗരവമായെടുത്തിട്ടില്ല.
സുരക്ഷയിലുണ്ടായിരുന്ന പോലീസുകാർക്കും സംഭവത്തിന്റെ ഗൗരവം മനസ്സിലായിട്ടില്ല. മകളെ ആരോ ബോധപൂർവം അപായപ്പെടുത്തിയതാണ്. പ്രദേശത്ത് ഒട്ടേറെ കടക്കാരും ഭിക്ഷക്കാരും തെരുവിലുറങ്ങുന്നവരും ഉണ്ടായിരുന്നു. അവരറിയാതെ ഒന്നും സംഭവിക്കില്ല. പക്ഷേ, പോലീസ് അവരെയൊന്നും ചോദ്യം ചെയ്‌തിട്ടില്ലെന്നും രമേശ് പറഞ്ഞു.
മൂന്നുദിവസം നടത്തിയ തിരച്ചിലിലും ഫലം കാണാത്തതിനെത്തുടർന്ന് കഴിഞ്ഞദിവസം ശ്രീനന്ദയുടെ കൂടുതൽ ബന്ധുക്കളും നാട്ടുകാരും തിരച്ചിലിനായി ചിക്കമഗളൂരുവിലെത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെമുതൽ ഇവരും തിരച്ചിലിൽ സജീവമായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















