കൊയിലാണ്ടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് അപകടം; കടയുടെ മതിലിലും പോസ്റ്റിലുമിടിച്ച് യുവാവ് മരിച്ചു

കൊയിലാണ്ടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് അപകടം; കടയുടെ മതിലിലും പോസ്റ്റിലുമിടിച്ച് യുവാവ് മരിച്ചു
കൊയിലാണ്ടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് അപകടം; കടയുടെ മതിലിലും പോസ്റ്റിലുമിടിച്ച് യുവാവ് മരിച്ചു
Share  
2026 Apr 05, 01:01 PM
SAMUDRA
NISH

കൊയിലാണ്ടി: നിയന്ത്രണം വിട്ട ബൈക്ക് ഫുട്പാത്തിലും മതിലിലുമിടിച്ച് യുവാവ് മരിച്ചു. പന്തലായനി മണ്ണാത്ത് മീത്തൽ സുനിയുടെ മകൻ അജയ് (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് പൊന്നാരത്ത് ആദർശിനെ (20) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഇന്ന് പുലർച്ചെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് ആദ്യം ഫുട്പാത്തിൽ ഇടിക്കുകയും തുടർന്ന് സമീപത്തെ കടയുടെ മതിൽ തകർത്ത് ടെലിഫോൺ പോസ്റ്റിൽ ഇടിച്ചുനിൽക്കുകയുമായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അജയ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. താമരശ്ശേരി ഇൻഡസ് മോട്ടോഴ്സിലെ ജീവനക്കാരനായിരുന്നു അജയ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. നിഷയാണ് അമ്മ. സഹോദരി: അർഷ.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA