പ്രശസ്ത എഴുത്തുകാരനും ശാസ്ത്രസാഹിത്യകാരനുമായ ഡോ. ടി.ആർ. ശങ്കുണ്ണി അന്തരിച്ചു

പ്രശസ്ത എഴുത്തുകാരനും ശാസ്ത്രസാഹിത്യകാരനുമായ ഡോ. ടി.ആർ. ശങ്കുണ്ണി അന്തരിച്ചു
പ്രശസ്ത എഴുത്തുകാരനും ശാസ്ത്രസാഹിത്യകാരനുമായ ഡോ. ടി.ആർ. ശങ്കുണ്ണി അന്തരിച്ചു
Share  
2026 Apr 04, 09:44 AM
SAMUDRA
NISH

തൃശ്ശൂർ: പ്രമുഖ നോവലിസ്റ്റും ബാലസാഹിത്യകാരനും ശാസ്ത്ര പ്രബോധകനുമായ ഡോ. ടി.ആർ. ശങ്കുണ്ണി (91) അന്തരിച്ചു. കേരള കാർഷിക സർവ്വകലാശാല അക്കാദമിക് വിഭാഗം മുൻ സീനിയർ ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന അദ്ദേഹം സാഹിത്യ-സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. തൃശ്ശൂർ പാട്ടുരായ്ക്കലിലെ വസതിയിലായിരുന്നു അന്ത്യം.


​കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആദ്യകാല പ്രവർത്തകരിൽ ഒരാളായ അദ്ദേഹം കുട്ടികളുടെ പ്രിയപ്പെട്ട മാസികയായ 'യുറീക്ക'യുടെ സ്ഥാപക പത്രാധിപർ കൂടിയാണ്. ശാസ്ത്രം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. 'ശാസ്ത്രഗോപുരത്തിന്റെ രാജശിൽപ്പികൾ' ഉൾപ്പെടെയുള്ള പ്രശസ്തമായ ആറ് സയൻസ് ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്.


​ബാലസാഹിത്യ രംഗത്തും നോവൽ സാഹിത്യത്തിലും സമാനതകളില്ലാത്ത സംഭാവനകളാണ് അദ്ദേഹം നൽകിയത്. കേരള സാഹിത്യ അക്കാദമി അവാർഡും നാഷണൽ അവാർഡും നേടിയ 'വായുവിന്റെ കഥ', സംസ്ഥാന ബാലസാഹിത്യ പുരസ്കാരം ലഭിച്ച 'ഹിതോപദേശ കഥകൾ' എന്നിവയുൾപ്പെടെ 15 ബാലസാഹിത്യ കൃതികൾ അദ്ദേഹം രചിച്ചു. ഉറൂബ് അവാർഡ് കരസ്ഥമാക്കിയ 'വേദസാക്ഷി' ഉൾപ്പെടെ 15 നോവലുകളും അദ്ദേഹത്തിന്റേതായുണ്ട്. 1983 മുതൽ അഞ്ച് വർഷക്കാലം കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ കാറളം സ്വദേശിയാണ്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA