അഭിനേതാവും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

അഭിനേതാവും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു
അഭിനേതാവും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു
Share  
2026 Mar 26, 09:04 AM
SAMUDRA
NISH
KWICOS
yoga
Solar

പ്രശസ്ത ചലച്ചിത്ര-നാടക നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (71) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ചാണ് ഇന്ന് പുലർച്ചെ അന്തരിച്ചത്. സംസ്കാര ചടങ്ങുകൾ നാളെ അദ്ദേഹത്തിന്റെ ജന്മനാടായ തൃശ്ശൂർ തൃത്തല്ലൂരിൽ നടക്കും.


​മലയാള സിനിമയിലെ കരുത്തുറ്റ വില്ലൻ വേഷങ്ങളിലൂടെയും സ്വഭാവ നടനായും ശ്രദ്ധേയനായ രാജേന്ദ്രൻ നരസിംഹം, മീശമാധവൻ, കളിയാട്ടം, തച്ചിലേടത്ത് ചുണ്ടൻ, പട്ടാഭിഷേകം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ നാടകവേദികളിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം സജീവമായിരുന്നു.

​പ്രശസ്ത നാടകപ്രവർത്തകരായ ഒ. മാധവന്റെയും വിജയകുമാരിയുടെയും മകൾ സന്ധ്യയാണ് ഭാര്യ. നടൻ ദിവ്യദർശൻ മകനാണ്. പ്രമുഖ നടനും എം.എൽ.എയുമായ മുകേഷിന്റെ സഹോദരി ഭർത്താവാണ് പരേതനായ രാജേന്ദ്രൻ.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y
Solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA