വേദനകളില്ലാത്ത ലോകത്തേക്ക് ഹരീഷ് റാണ മടങ്ങി; രാജ്യത്തെ ആദ്യ ദയാവധം നടപ്പിലായി

വേദനകളില്ലാത്ത ലോകത്തേക്ക് ഹരീഷ് റാണ മടങ്ങി; രാജ്യത്തെ ആദ്യ ദയാവധം നടപ്പിലായി
വേദനകളില്ലാത്ത ലോകത്തേക്ക് ഹരീഷ് റാണ മടങ്ങി; രാജ്യത്തെ ആദ്യ ദയാവധം നടപ്പിലായി
Share  
2026 Mar 24, 08:23 PM
SAMUDRA
NISH

ന്യൂഡൽഹി: നീണ്ട 13 വർഷത്തെ നിശ്ചലമായ ജീവിതത്തിനൊടുവിൽ, സുപ്രീം കോടതിയുടെ ചരിത്രപരമായ അനുമതിയോടെ ഹരീഷ് റാണ (32) അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു മരണം. മരിക്കാനുള്ള അന്തസ്സുള്ള അവകാശത്തെ അംഗീകരിച്ചുകൊണ്ട്, ഹരീഷിന്റെ ജീവൻ നിലനിർത്താനാവശ്യമായ ചികിത്സാ സഹായങ്ങൾ പിൻവലിക്കാൻ ഈ മാസം 11-നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇതിനു പിന്നാലെ എയിംസിലെ വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചികിത്സകൾ ഒഴിവാക്കി സ്വാഭാവിക മരണത്തിനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു.


​2013-ൽ എൻജിനീയറിങ് പഠനത്തിനിടെ കെട്ടിടത്തിൽ നിന്ന് വീണുണ്ടായ അപകടമാണ് ഹരീഷിന്റെ ജീവിതം തകർത്തത്. കഴുത്തിന് താഴെ തളർന്ന്, ചലനശേഷി പൂർണ്ണമായും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു അന്ന് മുതൽ ഹരീഷ്. മകൻ അനുഭവിക്കുന്ന തീരാവേദനയും കുടുംബത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുത്താണ് ഹരീഷിന്റെ പിതാവും അഭിഭാഷകയായ നന്ദകുമാറും ദയാവധത്തിനായി കോടതിയെ സമീപിച്ചത്. നേരത്തെ ഡൽഹി ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതിയും ഈ ആവശ്യം തള്ളിയിരുന്നെങ്കിലും, സാഹചര്യങ്ങൾ മാറിയതോടെ നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് ചരിത്രവിധി ഉണ്ടായത്.


​ഒരാൾക്ക് അന്തസ്സോടെ മരിക്കാനുള്ള അവകാശമുണ്ടെന്ന് നിരീക്ഷിച്ച കോടതി, ഹരീഷിന്റെ കാര്യത്തിൽ ചികിത്സകൾ പിൻവലിക്കാവുന്ന 'നിഷ്ക്രിയ ദയാവധത്തിന്' (Passive Euthanasia) അനുമതി നൽകുകയായിരുന്നു. കുടുംബം ഹരീഷിനെ കൈവിടുകയല്ല, മറിച്ച് വേദനകളിൽ നിന്ന് മോചിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിരുന്നു. 2018-ലെ 'കോമൺ കോസ്' വിധി പരിഷ്കരിച്ചുകൊണ്ട് സുപ്രീം കോടതി നൽകിയ ഈ അനുമതി ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ നടപടിയാണ്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA