മൈസൂരു ബസ് അപകടം: മരിച്ച നാല് മലയാളികളിൽ രണ്ട് പേർ കൊയിലാണ്ടി സ്വദേശികൾ

മൈസൂരു ബസ് അപകടം: മരിച്ച നാല് മലയാളികളിൽ രണ്ട് പേർ കൊയിലാണ്ടി സ്വദേശികൾ
മൈസൂരു ബസ് അപകടം: മരിച്ച നാല് മലയാളികളിൽ രണ്ട് പേർ കൊയിലാണ്ടി സ്വദേശികൾ
Share  
2026 Mar 23, 03:45 PM
SAMUDRA
NISH

മൈസൂരുവിലുണ്ടായ സ്വകാര്യ ബസ് അപകടത്തിൽ മരിച്ച നാല് മലയാളികളിൽ രണ്ട് പേർ കൊയിലാണ്ടി സ്വദേശികളാണെന്ന് സ്ഥിരീകരിച്ചു. കാപ്പാട് സിദ്ദിഖ് പള്ളിക്ക് സമീപം താമസിക്കുന്ന കൈതക്കൽ സക്കീർ ഹുസൈൻ (28), കൊയിലാണ്ടി ബീച്ച് റോഡ് സൂറത്തിൽ മുഹമ്മദ് ഫർഹാൻ (22) എന്നിവരാണ് മരിച്ച കൊയിലാണ്ടി സ്വദേശികൾ. റഷീദ് (45), റഫീസ് (45) എന്നിവരാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട മറ്റ് രണ്ട് മലയാളികൾ.


​ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മൈസൂരു ചന്നപട്ടണയ്ക്ക് സമീപം പുട്ടപനതൊടിയിലായിരുന്നു ദാരുണമായ ഈ അപകടം നടന്നത്. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന പി.കെ ട്രാവൽസിന്റെ വോൾവോ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.


​രണ്ട് ജീവനക്കാരടക്കം 38 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ യാത്രക്കാരെ മൈസൂരുവിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. കൈതക്കൽ സിദ്ദിഖ് - ഷംസീന ദമ്പതികളുടെ മകനാണ് സക്കീർ ഹുസൈൻ (ഭാര്യ: നുബീന). അസ്‌ലം - സൗദ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഫർഹാൻ.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA