ചരിത്രകാരൻ പ്രൊഫ. കെ.എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ പ്രൊഫ. കെ.എൻ. പണിക്കർ അന്തരിച്ചു
ചരിത്രകാരൻ പ്രൊഫ. കെ.എൻ. പണിക്കർ അന്തരിച്ചു
Share  
2026 Mar 09, 05:59 PM
SAMUDRA
NISH
KWICOS
yoga
Solar

പ്രമുഖ ചരിത്രകാരനും സാംസ്കാരിക ചിന്തകനുമായ പ്രൊഫ. കെ.എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൊണ്ണൂറാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് മലയാളത്തിന്റെ ഈ പ്രിയ ചരിത്രകാരൻ വിടവാങ്ങിയത്. ഇന്ത്യൻ ചരിത്രരചനയിൽ മാർക്സിയൻ വീക്ഷണം ഉയർത്തിപ്പിടിച്ച അദ്ദേഹം, വലതുപക്ഷ ചരിത്ര വ്യാഖ്യാനങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ച വ്യക്തിയായിരുന്നു.


കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലറായും ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ചരിത്ര വിഭാഗം അധ്യാപകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജെ.എൻ.യുവിൽ സ്കൂൾ ഓഫ് സോഷ്യൽ സയൻസ് ഡീൻ, ആർക്കൈവ്സ് ഓഫ് കണ്ടെമ്പററി ഹിസ്റ്ററി ചെയർമാൻ എന്നീ ചുമതലകളും വഹിച്ചു. കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.


​1936-ൽ ഗുരുവായൂരിലായിരുന്നു ജനനം. ചാവക്കാട്, പാലക്കാട് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം രാജസ്ഥാൻ സർവകലാശാലയിൽ നിന്നാണ് ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയത്. പരേതയായ ഉഷാ ഭാർഗവയാണ് ഭാര്യ. രാഗിണി, ശാലിനി എന്നിവരാണ് മക്കൾ. മൃതദേഹം നാളെ രാവിലെ പത്ത് മണി മുതൽ ജവഹർ നഗറിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിലാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y
Solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA