വടകരയിൽ ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

വടകരയിൽ ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
വടകരയിൽ ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
Share  
2026 Mar 08, 12:44 PM
SAMUDRA
NISH
KWICOS
yoga
Solar

വടകര: മേപ്പയിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. തോടന്നൂർ സ്വദേശി പുതിയെടുത്ത് താഴെകുനി ബാലകൃഷ്ണൻ (71) ആണ് അന്തരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം.


വടകരയിൽ നിന്നും തോടന്നൂർ ഭാഗത്തേക്ക് ഒരേ ദിശയിൽ പോവുകയായിരുന്നു ടിപ്പർ ലോറിയും ബാലകൃഷ്ണൻ സഞ്ചരിച്ച സ്കൂട്ടറും. മേപ്പയിൽ വെച്ച് ലോറി സ്കൂട്ടറിൽ ഇടിക്കുകയും ബാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ഉടൻ തന്നെ പരിസരവാസികളും യാത്രക്കാരും ചേർന്ന് അദ്ദേഹത്തെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


​നളിനിയാണ് അന്തരിച്ച ബാലകൃഷ്ണന്റെ ഭാര്യ. നിഷ, ലിഷ, ലീനീഷ് എന്നിവർ മക്കളും ബാബു (മാഹി), മനോജൻ (ചെമ്മരത്തൂർ) എന്നിവർ മരുമക്കളുമാണ്. രവീന്ദ്രൻ, വിനോദ്, മനോജ്, അജിത്ത്, രമേഷ് കുമാർ (സിപിഎം തിരുവള്ളൂർ എൽസി അംഗം), ലീല, ജാനകി, പ്രമീള എന്നിവർ സഹോദരങ്ങളാണ്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y
Solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA