താമരശ്ശേരി ചുരത്തിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; കൊയിലാണ്ടി സ്വദേശി മരിച്ചു

താമരശ്ശേരി ചുരത്തിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; കൊയിലാണ്ടി സ്വദേശി മരിച്ചു
താമരശ്ശേരി ചുരത്തിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; കൊയിലാണ്ടി സ്വദേശി മരിച്ചു
Share  
2026 Mar 07, 09:22 AM
SAMUDRA
NISH
KWICOS
yoga
Solar

താമരശ്ശേരി: ചുരം ആറാം വളവിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൊയിലാണ്ടി സ്വദേശി മരിച്ചു. കൊയിലാണ്ടി മുനിസിപ്പൽ മാർക്കറ്റിലെ 'ജയ വെജിറ്റബിൾസ്' ഉടമയായ മങ്കുണ്ടുംകര എം.കെ. കുമാരൻ (75) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം.


​ഗുണ്ടൽപേട്ടിൽ നിന്ന് പച്ചക്കറി കയറ്റി കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന പിക്കപ്പ് വാൻ ചുരത്തിൽ വെച്ച് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുമാരനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിക്കപ്പിലുണ്ടായിരുന്ന ബന്ധു നിഷാദ്, ഡ്രൈവർ സത്യൻ എന്നിവർക്ക് നിസ്സാര പരിക്കേറ്റു.


വയനാട് കാട്ടിക്കുളം സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്; ഇവരിൽ ഒരു സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്.

​മരിച്ച കുമാരന്റെ ഭാര്യ ലതയാണ്. ദയ, ധന്യ എന്നിവർ മക്കളാണ്. പരേതനായ ബാലൻ, ബാബു, കമല, രാധ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y
Solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA