ഒമാനിലെ മസ്കത്തിൽ പ്രവാസിയായ കോഴിക്കോട് വടകര സ്വദേശി അന്തരിച്ചു.

ഒമാനിലെ മസ്കത്തിൽ പ്രവാസിയായ കോഴിക്കോട് വടകര സ്വദേശി അന്തരിച്ചു.
ഒമാനിലെ മസ്കത്തിൽ പ്രവാസിയായ കോഴിക്കോട് വടകര സ്വദേശി അന്തരിച്ചു.
Share  
2026 Mar 06, 07:20 PM

മസ്കത്ത്: ഒമാനിലെ മസ്കത്തിൽ പ്രവാസിയായ കോഴിക്കോട് വടകര സ്വദേശി അന്തരിച്ചു. വടകര പൊൻമേരി പറമ്പിൽ കീഴേത്തറ ഹൗസിൽ ഏറത്തന്റവിട ദിനേശ് കുമാറിന്റെ മകൻ തെക്കേ മുറിയിൽ ദീപക് (38) ആണ് മസ്കത്തിൽ വെച്ച് ഹൃദയാഘാതം മൂലം നിര്യാതനായത്.


​അൽ അൻസബ്, ഫലജ് അൽ ഷാം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഓഷ്യൻ റെസ്റ്റോറന്റിലെ ജീവനക്കാരനായിരുന്നു ദീപക്. കഴിഞ്ഞ ദിവസമാണ് ഭാര്യ സുചിത്ര ചന്ദ്രൻ സന്ദർശക വിസയിൽ നാട്ടിൽ നിന്നും ഒമാനിലെത്തിയത്. മാതാവ് പ്രേമ (കിഴക്കേ മുറിക്കന്റവിട).


​നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

MANNAN
VASTHU
AJMI
MN
unni

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles