വെള്ളയിൽ ഹാർബറിന് സമീപം കടലിൽ മൃതദേഹം കണ്ടെത്തി; തിരിച്ചറിയാൻ അന്വേഷണം തുടരുന്നു
Share
കോഴിക്കോട് വെള്ളയിൽ ഹാർബർ പരിസരത്ത് കടലിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലർച്ചെ പുലിമുട്ടിന് സമീപം മൃതദേഹം ഒഴുകി നടക്കുന്നത് കണ്ട മത്സ്യത്തൊഴിലാളികളാണ് വിവരം പോലീസിനെ അറിയിച്ചത്.
ഉടൻ തന്നെ സ്ഥലത്തെത്തിയ കോസ്റ്റൽ പോലീസ് സംഘം മൃതദേഹം കരയ്ക്കെത്തിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കോസ്റ്റൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









