കോഴിക്കോട് വാഹനാപകടം; 4 പേര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് വാഹനാപകടം; 4 പേര്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട് വാഹനാപകടം; 4 പേര്‍ക്ക് ദാരുണാന്ത്യം
Share  
2026 Feb 28, 08:48 AM

കോഴിക്കോട്: രാമനാട്ടുകര മോഡേൺ ബസാറിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ നാല് യുവാക്കൾക്ക് ജീവൻ നഷ്ടമായി. ഫാറൂഖ് കോളേജ് സ്വദേശികളായ അജീഷ്, വിമൽ, ശ്യാംലാൽ, രാമനാട്ടുകര സ്വദേശി ദിനിൽ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 3.30-ഓടെയായിരുന്നു അപകടം നടന്നത്.


​അഞ്ച് പേർ സഞ്ചരിച്ചിരുന്ന കാർ മലപ്പുറം ഭാഗത്തുനിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്യാംലാലിനെയും മറ്റൊരാളെയും ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്യാംലാലിന്റെ ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്തെ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു യുവാവ് നിലവിൽ ചികിത്സയിലാണ്.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles