വെള്ളനാട് : ചികിത്സയിലിരിക്കെ ശ്വാസതടസ്സം കാരണം മരിച്ച രണ്ടര വയസ്സുകാരി ഐഷാ ഫാത്തിമയ്ക്ക് ജന്മനാട് കണ്ണീരോടെ വിടനൽകി. വെള്ളനാടിനു സമീപം പുനലാൽ ചക്കിപ്പാറ ഷാനിമ മൻസിലിൽ സിദ്ധിഖ്- ഫാസില ദമ്പതിമാരുടെ മകൾ ഐഷാ ഫാത്തിമയ്ക്കാണ് നാട്ടുകാർ കണ്ണീരോടെ വിടനൽകിയത്.
22-ന് ഉച്ചയ്ക്ക് വീട്ടിൽ വെച്ച് ശ്വാസതടസ്സവും തളർച്ചയും അനുഭവപ്പെട്ട ഐഷാ ഫാത്തിമയെ കാട്ടാക്കടയിലുള്ള മമ്മൽ ഹോസ്പ്‌പിറ്റലിൽ എത്തിച്ചു. ചികിത്സയ്ക്കിടെ നില വഷളായ ഐഷാ ഫാത്തിമയെ മമൽ ആശുപത്രി അധികൃതർ തൊട്ടടുത്തുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ കുട്ടി മരണപ്പെടുകയും ചെയ്തു.
ഇതേ സമയം കുട്ടിയുടെ മരണം ചികിത്സാപ്പിഴവു കാരണമാണെന്നാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. തുടർന്ന് സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം തിങ്കളാഴ്‌ച ഉച്ചയ്ക്ക് ഒരു മണിയോടെ ആർ.ഡി.ഒ. ജയകുമാറിൻ്റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം ആറര മണിയോടെ വിലാപയാത്രയായി വീട്ടിലെത്തിച്ച മ്യതദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ചു. കണ്ണീരോടെ രക്ഷാകർത്താക്കളും നാട്ടുകാരും ഐഷാ ഫാത്തിമയ്ക്ക് അന്ത്യോപചാരമർപ്പിച്ചത് ഹൃദയഭേദകമായ കാഴ്‌ചയായി. ഐഷാ ഫാത്തിമയുടെ ഭൗതികശരീരം മതപരമായ ചടങ്ങുകൾക്കു ശേഷം ഏഴര മണിയോടെ കൊണ്ണിയൂർ മുസ്ലിം ജമാഅത്തിൽ അടക്കം ചെയ്‌തു. അന്ത്യോപചാരം അർപ്പിക്കാനായി വൻജനാവലി ചക്കിപ്പാറയിലെ വീട്ടിലെത്തിച്ചേർന്നു. ജി. സ്റ്റീഫൻ എം.എൽ.എ., ജില്ലാപ്പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എൽ.പി.മായാദേവി, ബ്ലോക്ക് പഞ്ചായത്തംഗം എൽ.ധന്യ, പഞ്ചായത്തംഗങ്ങളായ വിനോദ്, സന്തോഷ് കുമാർ തുടങ്ങിയവരും അന്ത്യോപചാരം അർപ്പിച്ച് സംസ്ക്‌കാര ചടങ്ങുകളിൽ പങ്കെടുത്തു.
സഹോദരങ്ങൾ: അലിയാഫാത്തിമ, മുഹമ്മദ് അജാസ്, മുഹമ്മദ് അഫ്നാൻ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








