സൈനികൻ കെ.വി.നിഷാന്തിന് നാടിന്റെ അന്ത്യാഞ്ജലി

സൈനികൻ കെ.വി.നിഷാന്തിന് നാടിന്റെ അന്ത്യാഞ്ജലി
സൈനികൻ കെ.വി.നിഷാന്തിന് നാടിന്റെ അന്ത്യാഞ്ജലി
Share  
2026 Feb 18, 08:33 AM
SAMUDRA
NISH

മടിക്കൈ : ഡൽഹിയിലെ താമസസ്ഥലത്ത് ശനിയാഴ്‌ച മരിച്ച സൈനികൻ ഏച്ചിക്കാനം ചെമ്പിലോട്ട് കുണ്ടുവളപ്പ് വീട്ടിൽ കെ.വി.നിഷാന്തി(32)ന് വിടചൊല്ലി നാട്. ഫെബ്രുവരി 14-ന ഉച്ചയോടെയാണ് നിഷാന്ത് താമസസ്ഥലത്ത് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ഭാര്യയുടെ പ്രസവത്തിനായി ഡിസംബർ 12-ന് നിഷാന്ത് നാട്ടിൽ വന്നിരുന്നു. കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങും കഴിഞ്ഞ് ജനുവരി 30-നാണ് ഡൽഹിയിലേക്ക് തിരിച്ചുപോയത്.


പതിനെട്ടാമത്തെ വയസ്സിലാണ് നിഷാന്ത് പട്ടാളത്തിൽ ചേർന്നത്. വിരമിക്കാൻ മാസങ്ങൾമാത്രം ബാക്കിനിൽക്കെയാണ് നിഷാന്തിന്റെ മരണം. തിങ്കളാഴ്ച വിമാനമാർഗം മംഗളൂരുവിലെത്തിച്ച മൃതദേഹം രാത്രി മാവുങ്കാൽ സഞ്ജീവനി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു. മടിക്കൈ അമ്പലത്തുകര വായനശാല പരിസരത്തും ഏച്ചിക്കാനം ഗുരുജി വിദ്യാലയത്തിന് സമീപത്തും പൊതുദർശനത്തിന് വെച്ചു.


സൈനിക വെൽഫെയർ ഓഫിസിനുവേണ്ടി ജില്ലാ ഓഫീസർ ടി.ടി.ബിനീഷ് കുമാറും ജില്ലാപഞ്ചായത്തിനുവേണ്ടി പ്രസിഡന്റ്റ് സാബു അബ്രഹാമും ഹൊസ്‌ദുർഗ് സബ് ഇൻസ്പെക്ട‌ർ അനൂപും റീത്ത് സമർപ്പിച്ചു. ഔദ്യോഗിക ചടങ്ങുകൾക്ക് കണ്ണൂർ ഡി.എസ്.സി. സെൻ്റർ സുബേദാർ മേജർ ദിൽബീർ സിങ് നേതൃത്വം നൽകി. ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിച്ചു. കുണ്ടുവളപ്പ് നാരായണൻ-ശാന്ത ദമ്പതിമാരുടെ മകനാണ്. ഭാര്യ: രമ്യ (ബേഡകം), സഹോദരി: നിഷ.


കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുജാത, മടിക്കൈ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പ്രകാശൻ, വാർഡംഗങ്ങളായ എം.പുഷ്‌പവതി, കെ.ശോഭന, പി.വി.ജ്യോതി, ബി.ജെ.പി. സംസ്ഥാന സമിതിയംഗം എ.വേലായുധൻ, ആർ.എസ്.എസ്. ജില്ലാ സമ്പർക്ക പ്രമുഖ് പി.ബാബു പുല്ലൂർ, വി.ഗോവിന്ദൻ മടിക്കൈ, പി.കൃഷ്ണൻ, എം.ബൽരാജ്, എം.പ്രശാന്ത്, ബിജി ബാബു, കെ.വി.ബാബു സുനിൽ കുമാർ വാഴക്കോട്, മടിക്കൈ ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ സി.പ്രഭാകരൻ, എം.രാജൻ, എസ്.പ്രീത, കിനാനൂർ-കരിന്തളം സൈനിക കൂട്ടായ്മയ്‌ക്കുവേണ്ടി പ്രസിഡന്റ് വസന്തൻ പി.തോളേനി തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA