അവയവദാനത്തിലൂടെ ചരിത്രം കുറിച്ച പത്തുമാസക്കാരി ആലിന് ഇന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.

അവയവദാനത്തിലൂടെ ചരിത്രം കുറിച്ച പത്തുമാസക്കാരി ആലിന് ഇന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.
അവയവദാനത്തിലൂടെ ചരിത്രം കുറിച്ച പത്തുമാസക്കാരി ആലിന് ഇന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.
Share  
2026 Feb 15, 09:39 AM

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ പത്തു മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന് ഇന്ന് കേരളം വിടചൊല്ലും. ഉച്ചകഴിഞ്ഞ് 3.30-ന് പത്തനംതിട്ട മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിലാണ് സംസ്കാരം നടക്കുക. മസ്തിഷ്ക മരണം സംഭവിച്ച കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായ മാതാപിതാക്കളുടെ മഹത്തായ തീരുമാനത്തെ പരിഗണിച്ച് സർക്കാർ ഔദ്യോഗിക ബഹുമതികളോടെയാണ് ആലിന് യാത്രാമൊഴി നൽകുന്നത്.


​പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ജോർജ് മാത്തൻ മിഷൻ ആശുപത്രി ചാപ്പലിലെ ശുശ്രൂഷകൾക്ക് ശേഷം വീട്ടിൽ പൊതുദർശനത്തിന് വെക്കും. ​ആലിൻ ഷെറിൻ നൽകിയ അവയവങ്ങൾ വഴി രണ്ട് കുഞ്ഞുങ്ങൾക്കാണ് പുനർജന്മം ലഭിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെച്ച് നടന്ന ശസ്ത്രക്രിയയിലൂടെ ആലിന്റെ കരൾ ആറു മാസം പ്രായമുള്ള കുഞ്ഞിന് വിജയകരമായി മാറ്റിവെച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ സ്വീകർത്താവാണ് ഈ കുഞ്ഞ്. പത്തു വയസ്സുകാരനായ മറ്റൊരു ബാലന് ആലിന്റെ വൃക്കകളും നൽകി. ഇവ കൂടാതെ നേത്രപടലവും ഹൃദയവാൽവും ആലിൻ ദാനം ചെയ്തിട്ടുണ്ട്. അനുയോജ്യരായ സ്വീകർത്താക്കളെ ലഭിക്കുന്ന മുറയ്ക്ക് ഇവ നൽകുന്നതിനായി ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുകയാണ്.


​പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ ആലിൻ ഷെറിന് അപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് കൊച്ചി അമൃത ആശുപത്രിയിൽ വെച്ച് മസ്തിഷ്ക മരണം സംഭവിച്ചത്. ദുഃഖത്തിനിടയിലും അവയവദാനം എന്ന വലിയ തീരുമാനമെടുത്ത ആലിന്റെ കുടുംബം മാതൃകയാവുകയാണ്.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles