അകാലത്തിൽ പൊലിഞ്ഞ സൈനികന് നാടിന്റെ യാത്രാമൊഴി

അകാലത്തിൽ പൊലിഞ്ഞ സൈനികന് നാടിന്റെ യാത്രാമൊഴി
അകാലത്തിൽ പൊലിഞ്ഞ സൈനികന് നാടിന്റെ യാത്രാമൊഴി
Share  
2026 Feb 10, 09:53 AM
SAMUDRA
NISH

മുക്കം: അകാലത്തിൽ പൊലിഞ്ഞ സൈനികന് ജന്മനാടിന്റെ കണ്ണീരിൽക്കുതിർന്ന യാത്രാമൊഴി. മണാശ്ശേരി സ്വദേശിയും ലാൻസ് നായിക്കുമായ പി.ടി. സജുബാലിനാണ് ജന്മനാട് യാത്രാമൊഴിനൽകിയത്. ശരീരത്തിലെ കൊഴുപ്പുസംബന്ധമായ രോഗത്തെത്തുടർന്ന്, ശസ്ത്രക്രിയകഴിഞ്ഞ് ഹരിയാണയിലെ സൈനികാശുപത്രിയിൽ കഴിയവെ ഹൃദയാഘാതത്തെത്തുടർന്ന് ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.


തിങ്കളാഴ്ച‌ വൈകീട്ട് അഞ്ചരയോടെ മണാശ്ശേരിയിലെ വീട്ടിലെത്തിച്ച മൃതദേഹം ഔദ്യോഗികബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സഹപ്രവർത്തകരും നാട്ടുകാരും സുഹൃത്തുക്കളുമുൾപ്പെടെ നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു. ലിൻ്റോ ജോസഫ് എം.എൽ.എ.. നഗരസഭാ ചെയർപേഴ്‌സൺ കെ.പി. ചാന്ദ്നി തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.


കഴിഞ്ഞ ഡിസംബർ 30-നാണ് സജുബാൽ ഹരിയാണയിലേക്കുമടങ്ങിയത്. അടുത്തവർഷം സർവീസിൽനിന്ന് വിരമിക്കാനിരിക്കെയാണ് വിയോഗം. ഹോണററി മേജർ സുബൈദാർ പി.വി. രാജേഷ്, സുബൈദാർ എ.കെ. അഭിലാഷ് എന്നിവർ ഔദ്യോഗികചടങ്ങുകൾക്ക് നേതൃത്വംനൽകി. പൂക്കോട്ടുതടായിൽ ബാലന്റെയും സജിനിയുടെയും മകനാണ്. സഹോദരി: ആതിര.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA