ബെംഗളൂരു: അരയാലുകളുടെ അമ്മ എന്നറിയപ്പെടുന്ന കർണാടകയിലെ പ്രമുഖ പരിസ്ഥിതിപ്രവർത്തക സാലുമരദ തിമ്മക്ക(114) വിടവാങ്ങി. ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ വെള്ളിയാഴ്‌ച രാവിലെയായിരുന്നു
'വൃക്ഷ മാതെ' (മരങ്ങളുടെ അമ്മ) എന്നും ഇവർ അറിയപ്പെട്ടിരുന്നു. നൂറുവയസ്സ് പിന്നിട്ടശേഷവും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽനടന്ന വനവത്കരണ പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്നു. 2019-ൽ രാജ്യം പദ്‌മശ്രീ നൽകി ആദരിച്ചു.
ബെംഗളൂരു-നെലമംഗല ഹൈവേയിൽ ഹുളികൽ മുതൽ കുഡൂർവരെ നാലരകിലോമീറ്ററിൽ 384 ആൽമരങ്ങൾ വെച്ചുപിടിപ്പിച്ചതാണ് തിമ്മക്കയുടെ പ്രധാന സംഭാവന. ഇന്ന് അഞ്ഞൂറു കോടിയിലധികം മതിപ്പ് വിലവരുന്ന മരങ്ങളാണിവിടെയുള്ളത്. ഇവർ വെച്ചുപിടിപ്പിച്ച നൂറുകണക്കിന് മരങ്ങൾ വേറെയുമുണ്ട്.
ദിവസവും ബക്കറ്റുമായി കിലോമീറ്ററുകളോളം നടന്ന് അരയാലിൻതൈകൾക്ക് വെള്ളമൊഴിച്ച് സംരക്ഷിച്ച തിമ്മക്കയ്ക്ക് നാട്ടുകാർ നൽകിയ വിളിപ്പേരാണ് സാലുമരദ. 'നിരയായി നിൽക്കുന്ന മരങ്ങൾ' എന്നാണ് ഈ കന്നട വാക്കിന്റെ അർഥം. 2016-ൽ ബിബിസിയുടെ ലോകത്തെ ഏറ്റവും സ്വാധീനശേഷിയുള്ള വനിതകളുടെ പട്ടികയിൽ ഇടംപിടിച്ച തിമ്മക്കയ്ക്ക് കർണാടക കല്പവല്ലി അവാർഡ്, വിശ്വാത്മാ അവർഡ്, ഇന്ദിരാ പ്രിയദർശിനി വ്യക്ഷമിത്ര അവാർഡ്, നാഡോജ അവാർഡ് തുടങ്ങി നൂറിൽപ്പരം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
തുമകൂരു ജില്ലയിലെ ഗുബ്ബി താലൂക്കിലാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസംപോലും ലഭിക്കാത്ത തിമ്മക്ക ബാല്യത്തിൽത്തന്നെ കാലിവളർത്തുകാരനായ ബെകൽ ചിക്കയ്യയെ വിവാഹം ചെയ്‌തു. തുടർന്ന് ഭർത്താവിന്റെ നാടായ രാമനഗര ജില്ലയിലെ ഹുളികൽ ഗ്രാമത്തിലായിരുന്നു താമസം. വിവാഹം കഴിഞ്ഞ് 25 വർഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്ത ദമ്പതിമാർ ആ വിഷമം മറക്കാനാണ് അരയാൽ തൈകൾ വെച്ചുപിടിപ്പിച്ചുതുടങ്ങിയത്. പിന്നീട് ഇവരുടെ പ്രവർത്തനങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റി.
1995-ൽ പ്രധാനമന്ത്രിയായിരുന്ന എച്ച്.ഡി. ദേവഗൗഡയിൽനിന്ന് നാഷണൽ സിറ്റിസൺസ് അവാർഡ് ഏറ്റുവാങ്ങി. ഇവരെക്കുറിച്ചുള്ള കവിത സിബിഎസ്‌സി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്‌തകത്തിലും തിമ്മക്കയുടെ ജീവിതകഥ ഇടം നേടിയിരുന്നു. വിദേശത്തെ പരിസ്ഥിതിസംഘടനകളും സർവകലാശാലകളും തിമ്മക്കയുടെ ജീവിതം പഠനവിഷയമാക്കിയിട്ടുണ്ട്. ഭർത്താവ് 1991-ൽ അന്തരിച്ചു. ദത്തുപുത്രൻ: ഉമേഷ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















