
വടകര: കാസർകോട് നവീകരിച്ച ദേശീയപാതയിൽ വഴിവിളക്ക്
സ്ഥാപിക്കുന്നതിനിടെ ക്രെയിൻ അപകടത്തിൽപ്പെട്ട് മരിച്ച യുഎൽസിസിഎസിലെ തൊഴിലാളികളായ അക്ഷയ്, അശ്വിൻ എന്നിവർക്ക് നാട് യാത്രാമൊഴി നൽകി. നാദാപുരം റോഡിലെ യുഎൽസിസിഎസ് ആസ്ഥാനത്ത് ഇരുവരുടെയും മൃതദേഹങ്ങൾ വൈകീട്ട് മൂന്നുമണിയോടെ പൊതുദർശനത്തിനുവെച്ചു.
ഒട്ടേറെപ്പേരാണ് അവസാനമായി ഇവരെ കാണുന്നതിനായി നാദാപുരം റോഡിലേക്ക് എത്തിയത്.
കെ.കെ. രമ എംഎൽഎ, യു.എൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി, വടകര നഗരസഭാ ചെയർപേഴ്‌സൺ കെ.പി. ബിന്ദു, വൈസ് ചെയർമാൻ പി.കെ. സതീശൻ, വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കളായ എൻ. വേണു, ആർ. ഗോപാലൻ, സി. ഭാസ്‌കരൻ, കോട്ടയിൽ രാധാകൃഷ്‌ണൻ, ടി.പി. ബിനീഷ്, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത് തുടങ്ങി ഒട്ടേറെപ്പേർ അന്തിമോപചാരം അർപ്പിച്ചു. പൊതുദർശനത്തിനുശേഷം 3.30-ഓടെ ഇരുവരുടെയും മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോയി.
അശ്വിന്റെ സംസ്കാരം നാലുമണിയോടെ പതിയാരക്കരയിലെ വിട്ടുവളപ്പിൽ നടന്നു. കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎ, തോടന്നൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് എം. ശ്രീലത, മണിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷ്റഫ്, വൈസ് പ്രസിഡന്റ് ജയപ്രഭ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ വീട്ടിലെത്തിയിരുന്നു.
പതിയാരക്കായിനർ അനുശോചനയോഗം ചേർന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ജയപ്രഭ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എം. ശ്രീലത, ബ്ലോക്ക് മെമ്പർ കെ.ടി. രാഘവൻ, സി. ഭാസ്കരൻ, സി.വി. അജിത്, ടി.സി. രമേശൻ, ടി.പി. കുഞ്ഞികൃഷ്‌ണൻ, എം. രമേശൻ, ഷൈജു, ആർ.കെ. വിപിൻ എന്നിവർ സംസാരിച്ചു.
അക്ഷയിന്റെ സംസ്ക്‌കാരം അഞ്ചുമണിയോടെ നാദാപുരം റോഡിലെ വീട്ടുവളപ്പിൽ നടന്നു. കെ.കെ. രമ എംഎൽഎ, പഞ്ചായത്ത് പ്രസിഡൻറുമാരായ പി.പി. ചന്ദ്രശേഖരൻ, പി. ശ്രീജിത്ത്, ടി.പി. മിനിക, രാഷ്ട്രീയ സമൂഹിക പ്രവർത്തകരായ ടി.പി. ബിനീഷ്, ആർ. ഗോപാലൻ, ഒഞ്ചിയം ബാബു, സുനിൽ മടപ്പള്ളി, പലേരി രമേശൻ, എൻ. വേണു. ടി.കെ. സിബി തുടങ്ങിയവർ അനുശോചിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group