ദേശീയപാതയില്‍ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിൻ പൊട്ടിവീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ദേശീയപാതയില്‍ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിൻ പൊട്ടിവീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
ദേശീയപാതയില്‍ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിൻ പൊട്ടിവീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
Share  
2025 Sep 11, 04:45 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കുമ്പള: നിർമ്മാണം അവസാന ഘട്ടത്തിലെത്തിയ പുതിയ ദേശീയപാതയില്‍ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിൻ പൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. വടകര മടപ്പള്ളി സ്വദേശിയായ അക്ഷയ് (30), മണിയൂർ സ്വദേശിയായ അശ്വിൻ (26) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച (11.09.2025) ഉച്ചയോടെയാണ് മൊഗ്രാല്‍ പുത്തൂർ ദേശീയപാതയില്‍ അപകടം നടന്നത്.


തെരുവ് വിളക്ക് സ്ഥാപിക്കാൻ ക്രെയിൻ ഉപയോഗിക്കുകയായിരുന്നു അക്ഷയ്യും അശ്വിനും. ഇരുവരും നിന്നിരുന്ന ക്രെയിനിന്റെ മാന്‍ ബാസ്ക്കറ്റ് തകർന്നു വീണാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും അക്ഷയിയുടെ മരണം സംഭവിച്ചിരുന്നു. അതേസമയം, നില ഗുരുതരമായതിനാല്‍ അശ്വിനെ ഉടൻ തന്നെ മംഗ്ളൂറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


അപകടത്തെക്കുറിച്ച്‌ വിവരമറിഞ്ഞ് കുമ്ബള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടം നടപടികള്‍ക്കായി കാസർകോട് ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w