സ്വപ്‌പ്നങ്ങൾ ബാക്കിയാക്കി ശ്രീക്കുട്ടി യാത്രയായി...

സ്വപ്‌പ്നങ്ങൾ ബാക്കിയാക്കി ശ്രീക്കുട്ടി യാത്രയായി...
സ്വപ്‌പ്നങ്ങൾ ബാക്കിയാക്കി ശ്രീക്കുട്ടി യാത്രയായി...
Share  
2025 Aug 09, 10:02 AM
pendulam

കൊട്ടാരക്കര: സ്വ‌പ്നങ്ങൾ ബാക്കിയാക്കി യാത്രയായ ശ്രീക്കുട്ടിക്കു നാടും


ബന്ധുജനങ്ങളും നെഞ്ചുലഞ്ഞു യാത്രചൊല്ലി. പുതിയ വീടെന്ന ആഗ്രഹം പൂവണിയുംമുൻപേ കൊഴിഞ്ഞ മകൾക്ക് അമ്മ കൗസല്യയും സഹോദരി വിനിതയും അന്ത്യചുംബനം നൽകി. അമ്മാവൻ്റെ വീട്ടുവളപ്പിൽ ഒരുക്കിയ ചിതയിലേക്കു ശ്രീക്കുട്ടി യാത്രയാകുമ്പോൾ കൂട്ടുകാരും നാട്ടുകാരും ബന്ധുജനങ്ങളും കണ്ണീർതുടച്ചു. വെള്ളിയാഴ്‌ച ഒന്നരയോടെയായിരുന്നു സംസ്കാരം. അകാലത്തിൽ മരണം കവർന്ന ശ്രീക്കുട്ടി നാടിന്റെയാകെ കണ്ണീരായി.


വ്യാഴാഴ്ച രാവിലെ പനവേലിയിൽ ബസ് കാത്തുനിന്നവരിലേക്ക് പാഴ്സ‌ൽ മിനിലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിലാണ് ശ്രീക്കുട്ടി മരിച്ചത്. കൊട്ടാരക്കരയിൽ ബേക്കറിയിൽ ജീവനക്കാരിയായിരുന്ന ശ്രീക്കുട്ടിയുടെ വലിയ ആഗ്രഹമായിരുന്നു സ്വന്തമായൊരു വീടെന്നത്. ശ്രീക്കുട്ടിയുടെ അമ്മയുടെ പേരിലുള്ള ഭൂമിയിൽ ലൈഫ് പദ്ധതിയിൽനിന്ന് അനുവദിച്ച വീടു നിർമാണം അവസാനഘട്ടത്തിലായിരുന്നെന്ന് സഹോദരി വിനിത പറഞ്ഞു. വിവാഹാലോചനകളും നടന്നിരുന്നു. ബന്ധുജനങ്ങൾക്കും പ്രിയപ്പെട്ടവളായിരുന്നു ശ്രീക്കുട്ടി. അതിനാലാണ് ഏറെ വാത്സല്യമുണ്ടായിരുന്ന അമ്മാവന്റെ വീട്ടുവളപ്പിൽ ചിതയൊരുക്കിയത്. സ്വപ്‌പ്നങ്ങൾ ബാക്കിയാക്കി ശ്രീക്കുട്ടി യാത്രയാകുമ്പോൾ വിതുമ്പാത്ത മനസ്സുകളുണ്ടായിരുന്നില്ല. ശ്രീക്കുട്ടിക്കൊപ്പം അപകടത്തിൽ മരിച്ച ചിരട്ടക്കോണം നിരപ്പിൽ ഷാൻഭവനിൽ സോണിയയുടെ സംസ്‌കാരം ശനിയാഴ്ച നടക്കും.

MANNAN
VASTHU
KODAKKADAN
THARANI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI