മത്സരയോട്ടം: പേരാമ്പ്രയിൽ ബസ്സിടിച്ച് കോളേജ് വിദ്യാർഥി മരിച്ചു

മത്സരയോട്ടം: പേരാമ്പ്രയിൽ ബസ്സിടിച്ച് കോളേജ് വിദ്യാർഥി മരിച്ചു
മത്സരയോട്ടം: പേരാമ്പ്രയിൽ ബസ്സിടിച്ച് കോളേജ് വിദ്യാർഥി മരിച്ചു
Share  
2025 Jul 20, 09:57 AM
pendulam

പേരാമ്പ്ര: കുറ്റ്യാടി-കോഴിക്കോട് സംസ്ഥാനപാതയിൽ പേരാമ്പ്ര കക്കാട് സ്വകാര്യബസ്സിടിച്ച് സ്‌കൂട്ടർയാത്രക്കാരനായ കോളേജ് വിദ്യാർഥി മരിച്ചു.

മരുതോങ്കര മൊയിലോത്തറ താഴത്തുവളപ്പിൽ അബ്‌ദുൽ ജവാദ് (22) ആണ് മരിച്ചത്. ചാലിക്കരയിലുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെൻ്റിൽ എംഎസ്ഡബ്ല്യൂ രണ്ടാംസെമസ്റ്റർ വിദ്യാർഥിയാണ്. പേരാമ്പ്ര കക്കാട് ടിവിഎസ് ഷോറൂമിന് മുൻവശത്ത് ശനിയാഴ്‌ച വൈകീട്ട് നാലോടെയാണ് അപകടമുണ്ടായത്. വടകര താലൂക്ക് ഓഫീസിലെ സീനിയർ ക്ലാർക്ക് അബ്ദുൽ ജലീലി(ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടേറിയറ്റംഗം, കെആർഡിഎസ്എ സംസ്ഥാനകമ്മിറ്റി അംഗം)ൻ്റെയും മുനീറയുടെയും മകനാണ്. സഹോദരൻ അബ്ദുൾ മനാഫ് (ബിസിഎ വിദ്യാർഥി, ഐച്ച്ആർഡി കോളേജ്, കല്ലാച്ചി)


കോഴിക്കോട്ടുനിന്ന് കുറ്റ്യാടിയിലേക്ക് പോകുകയായിരുന്ന ഒമേഗ ബസാണ് എതിർദിശയിൽവന്ന സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചത്. പേരാമ്പ്രയിൽപ്പോയി തിരികെ കോളേജിലേക്കുവരുകയായിരുന്നു അബ്‌ദുൾ ജവാദ്.


അതിവേഗത്തിലും തെറ്റായദിശയിലുമായിരുന്നു ബസ്സെന്നും റോഡിലേക്കുവീണ അബ്ദു‌ൾ ജവാദിൻ്റെ തലയിലൂടെ ബസിൻ്റെ ചക്രം കയറിയിറങ്ങിയെന്നും ദൃക്സ‌ാക്ഷികൾ പറഞ്ഞു. ഒമേഗ ബസിന് തൊട്ടുപിന്നാലെ മറ്റൊരു സ്വകാര്യബസുമുണ്ടായിരുന്നു. അപകടം നടന്നയുടനെ രണ്ടുബസിലെയും ഡ്രൈവർമാർ ഓടിരക്ഷപ്പെട്ടു. പോലീസെത്തിയാണ് പിന്നീട് ബസുകൾ സ്ഥലത്തുനിന്ന് മാറ്റിയത്. ഡ്രൈവറുടെ പേരിൽ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പേരാമ്പ്ര പോലീസ് കേസ്സെടുത്തു


നാലുമാസത്തിനിടെ സംസ്ഥാനപാതയിൽ മരിക്കുന്ന രണ്ടാമത്തെ കോളേജ് വിദ്യാർഥിയാണ് അബ്ദുൾ ജവാദ്. ഏപ്രിൽ മൂന്നിന് പേരാമ്പ്ര ഡിഗ്നിറ്റി കോളേജിലെ വിദ്യാർഥിയും പേരാമ്പ്രയിൽ ബസ് ബൈക്കിലിടിച്ച് മരിച്ചിരുന്നു.


കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ ബസ്സിടിച്ച് നിരന്തരം മരണങ്ങളുണ്ടാകുന്നതിന്റെ പശ്ചാത്തലത്തിൽ വലിയ ജനകീയപ്രതിഷേധമാണ് സംസ്ഥാനപാതയിലുണ്ടായത്. കക്കാട് ബൈപ്പാസ് റോഡിനുസമീപം എല്ലാവാഹനങ്ങളും തടഞ്ഞായിരുന്നു പ്രതിഷേധം. മറ്റുവാഹനങ്ങളെ പിന്നീട് ഓടാൻ അനുവദിച്ചെങ്കിലും സ്വകാര്യബസുകളെ ഓടാൻ അനുവദിച്ചില്ല.


'സ്വകാര്യബസുകൾ തടയും'


ഉന്നതാധികൃതർ സ്ഥലത്തെത്തി അപകടത്തിന് വഴിയൊരുക്കുന്ന സ്വകാര്യബസുകളുടെ മത്സരയോട്ടത്തിന് കടിഞ്ഞാണിടുംവരെ സ്വകാര്യബസുകളെ ഓടാൻ അനുവദിക്കില്ലെന്ന് സർവകക്ഷിനേതാക്കൾ പ്രഖ്യാപിച്ചു. അതിനാൽ ഞായാറാഴ്‌ച കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ സ്വകാര്യബസ്സോട്ടം നിലയ്ക്കാനാണ് സാധ്യത.

MANNAN
VASTHU
KODAKKADAN
THARANI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI