
പുല്ലാട് ഒരുമാസത്തിനുശേഷം ആഹ്ളാദപ്പന്തൽ ഉയരേണ്ട വീട്ടുമുറ്റത്ത് ഉയർന്നത് കണ്ണീർപ്പന്തൽ പണി പൂർത്തിയാകുന്ന തൻ്റെ വീടിനു മുന്നിലെ പന്തലിലേക്ക് ഏതാനും ദിവസങ്ങൾക്കുള്ളിൽ കണ്ണീർനോവായി രഞ്ജിത മടങ്ങിയെത്തും. വീടിൻ്റെ ഒരുമുറിയുടെ പണി വേഗം തീർത്ത് അമ്മയെയും മക്കളെയും പഴയ വീട്ടിൽനിന്ന് അടുത്തമാസം ഇവിടേക്ക് മാറ്റണമെന്ന് രഞ്ജിത കോൺട്രാക്ടറോട് ആവശ്യപ്പെട്ടിരുന്നു.
ഫെബ്രുവരിയിലാണ് പുതിയ വീടിൻ്റെ പണികൾ ആരംഭിച്ചത്. ഓണത്തിന് ഗൃഹപ്രവേശം നടത്താനായിരുന്നു തീരുമാനം. അതിനായി ഓഗസ്റ്റ് വരെ ലണ്ടനിൽ ജോലിയിൽ തുടരാനാണ് ബുധനാഴ്‌ച വൈകീട്ട് രഞ്ജിത പുറപ്പെട്ടത്. പുതിയ വീടിന്റെ നിർമാണസാമഗ്രികൾ തിങ്കളാഴ്‌ച ഒരുമിച്ചുപോയി വാങ്ങിയിരുന്നെന്നും കോൺട്രാക്‌ടർ തടിയൂർ സ്വദേശി മാത്തുക്കുട്ടി പറഞ്ഞു.
രാവിലെമുതൽ പെയ്‌ത കനത്തമഴയിലും രഞ്ജിതയുടെ അമ്മ തുളസിയെയും മക്കളായ ഇന്ദുചൂഡനെയും ഇതിഗയെയും സഹോദരങ്ങളെയും ആശ്വസിപ്പിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും രാഷ്ട്രീയ, സാംസ്കാരിക പ്രമുഖരുമായ ഒട്ടേറെപ്പേർ എത്തി. ഇന്ദുചൂഡനും ഇതിഗയും കഴിഞ്ഞവർഷം പഠിച്ച. കോന്നി കിഴവള്ളൂർ സെയ്ന്റ് ജോർജ്‌സ് ഹൈസ്‌കൂളിലെ കുട്ടികളും അധ്യാപകരുമെത്തി ആശ്വാസം പകർന്നു. ഇന്ദുചൂഡൻ പഠിക്കുന്ന പുല്ലാട് എസ്.വിഎച്ച്എസ്എസിൽനിന്ന് കൂട്ടുകാരുമെത്തി.
ആന്റോ ആന്റണി എം.പി. എംഎൽഎമാരായ കെ.യു. ജനീഷ്കുമാർ, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ, വൈസ് പ്രസിഡൻ്റ് എ. സുരേഷ് കുമാർ, ബിജെപി സംസ്ഥാനസമിതിയംഗം ബി. രാധാകൃഷ്ണമേനോൻ, ഓർത്തഡോക്‌സ് സഭ നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, തുമ്പമൺ ഭദ്രാസന സെക്രട്ടറി ജോൺസൻ കല്ലിട്ടതിൽ കോർഎപ്പിസ്കോപ്പ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ, ബിജെപി ജില്ലാ പ്രസിഡൻ്റ് വി.എ. സൂരജ്, ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ, അജിത് പുല്ലാട്, മണ്ഡലം പ്രസിഡന്റ് ദീപ ജി നായർ, മാർത്തോമ്മാ സഭാ അൽമായ ട്രസ്റ്റി അഡ്വ അൻസിൽ സക്കറിയ കോമാട്ട് നിരണം മാരാമൺ ഭദ്രാസന അസംബ്ലി അംഗം സുബിൻ നീറുംപ്ലാക്കൽ തുടങ്ങിയവർ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group