
കൊട്ടിയം: മൂന്നുസെൻ്റിലെ കൂരയോടു ചേർന്ന് ചേച്ചിക്കൊപ്പം അനിയത്തിക്കും ചിതയൊരുങ്ങി. മഞ്ഞപ്പിത്തം ബാധിച്ച് വെള്ളിയാഴ്‌ച മരിച്ച മീനാക്ഷിക്ക് ചിതയൊരുക്കിയത് വീടിനോടു തൊട്ടുചേർന്ന മുറ്റത്തായിരുന്നു. ശനിയാഴ്ച്‌ച വൈകീട്ടായിരുന്നു സംസ്കാരം.
ഞായറാഴ്ച വൈകീട്ട് ഇതിനോടു ചേർന്നാണ് സഹോദരി നീതുവിനും ചിതയൊരുക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നടപടി പൂർത്തിയാക്കിയശേഷം സന്ധ്യയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചത്. പി.സി. വിഷ്‌ണുനാഥ് എംഎൽഎ, തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. സിന്ധു. വൈസ് പ്രസിഡൻറ് സതീഷ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടം, പഞ്ചായത്ത് അംഗം സുനിത എന്നിവർ സംബന്ധിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group