
തെക്കേമല : നാടിൻ്റെ നൊമ്പരമായി പന്തപ്ളാക്കൽ ആൽബിൻ ജോസഫ്.
മീനച്ചിലാറ്റിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച തെക്കേമല പന്തപ്ളാക്കൽ ആൽബിൻ ജോസഫിൻ്റെ മൃതദേഹം ഞായറാഴ്‌ച ഉച്ചയോടെയാണ് കണ്ടെത്തിയത്. നാടിൻ്റെ പ്രാർഥന അസ്ഥാനത്താക്കിയാണ് ആൽബിന്റെ മടക്കം. കുടുംബത്തിന്റെ പ്രതീക്ഷകൾ മീനച്ചിലാറിൻ്റെ കയങ്ങളിൽ അവസാനിച്ചത് ഉൾക്കൊള്ളാനാവാതെ വിലപിക്കുന്ന പന്തപ്ളാക്കൽ ജോയിസിനെയും ഭാര്യ ബിജി, മകൾ അനീന എന്നിവറെ ആശ്വസിപ്പിക്കാൻ നാട്ടുകാർക്കും കഴിഞ്ഞില്ല. ഏക മകൻ ആൽബിനിൽ ആയിരുന്നു കുടുംബത്തിൻ്റെ മുഴുവൻ പ്രതീക്ഷയും. ജർമൻ ഭാഷാ പഠനത്തിനുശേഷം വിദേശത്ത് ജോലിചെയ്‌ത് കുടുംബത്തെ നല്ല നിലയിലാക്കണ മെന്നാഗ്രഹിച്ചായിരുന്നു ആൽബിൻ്റെ പഠനം. ആൽബിൻ്റെ പിതാവ് വിദേശത്തുനിന്നും ഞായറാഴ്‌ച രാവിലെയാണ് വീട്ടിലെത്തിയത്. പാലാ ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം വീട്ടിൽ എത്തിക്കും. സംസ്കാരം തിങ്കളാഴ്‌ച സെയ്ൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group