എന്നും ഗ്രന്ഥങ്ങൾക്കും ഗ്രന്ഥശാലകൾക്കുമൊപ്പം

എന്നും ഗ്രന്ഥങ്ങൾക്കും ഗ്രന്ഥശാലകൾക്കുമൊപ്പം
എന്നും ഗ്രന്ഥങ്ങൾക്കും ഗ്രന്ഥശാലകൾക്കുമൊപ്പം
Share  
2025 Apr 28, 09:39 AM
KKN

വടകര: 1956 കാലഘട്ടം. അന്ന് 19 വയസ്സാണ് വി.കെ. ബാലന്. വടകര ലോക്കൽ ലൈബ്രറിയിൽ അംഗത്വമെടുക്കാൻ പോയപ്പോൾ നിബന്ധനകൾ


ഇങ്ങനെ: മൂന്നുരൂപ ഫീസ് നൽകണം, പിന്നെ ഒരു ഡിഗ്രിക്കാരൻ്റെ ഒപ്പും വേണം.

തിയോസഫിക്കൽ സൊസൈറ്റി പ്രവർത്തകനായ പതിയാരക്കരയിലെ കുഞ്ഞിരാമക്കുറുപ്പ് ഒപ്പിട്ടുനൽകി. അങ്ങനെ 19-ാം വയസ്സിൽ വി.കെ. ബാലൻ വടകര ലോക്കൽ ലൈബ്രറിയിൽ അംഗമായി.


അന്ന് തുടങ്ങിയതാണ് ഗ്രന്ഥശാലകൾക്കും പുസ്‌തകങ്ങൾക്കും ഒപ്പമുള്ള യാത്ര. ഗ്രന്ഥശാലാപ്രസ്ഥാനത്തിനൊപ്പം മാത്രം നടന്നുതീർത്തത്. 63 വർഷം, 1962-ലാണ് വി.കെ. ബാലൻ ഗ്രന്ഥശാലാപ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നത്. 1968-ൽ സ്വന്തം നാടായ പണിക്കോട്ടിയിൽ ഐക്യകേരള കലാസമിതിയുടെപേരിൽ ഗ്രന്ഥാലയം തുടങ്ങാൻ നേതൃത്വംനൽകി.


എം. കേളപ്പൻ, പി.പി. കുഞ്ഞിക്കണ്ണൻ വൈദ്യർ, ഒതയോത്ത് ഗോപാലക്കുറുപ്പ്. ടി. കുഞ്ഞബ്ദുള്ള, ടി. രാജൻ തുടങ്ങിയവരുടെ പിന്തുണയോടെയാണ് ഗ്രന്ഥശാല തുടങ്ങുകയെന്ന പ്രവർത്തനം മുന്നോട്ടുപോയത്, വി.കെ. ബാലന്റെ പിതാവ് കുട്ടിമാഷും വേണ്ട സഹായം നൽകി. 600-ഓളം പുസ്‌തകങ്ങൾ വീടുകൾ കയറിയാണ് ശേഖരിച്ചത്. 1985-വരെ ഗ്രന്ഥാലയത്തിൻ്റെ സെക്രട്ടറിയായി. 1985 മുതൽ 90 വരെ പ്രസിഡന്റും,


ഗ്രന്ഥശാലാസംഘം പിരിച്ചുവിട്ടശേഷമുള്ള കാലത്ത് ഏറെ ക്ലേശങ്ങൾ സഹിച്ചാണ് ലൈബ്രറികളെ ചേർത്തുനിർത്തിയത്. കുറെ ലൈബ്രറികൾ തകർച്ചയിലായിരുന്നു. ഇവയെ പുനരുജ്ജീവിപ്പിക്കാൻ ഇദ്ദേഹം നേതൃത്വംനൽകി. 2004 മുതൽ 15 വരെ സംസ്ഥാന ലൈബ്രറി കൗൺസിൽ നിർവാഹകസമിതി അംഗമായിരുന്നു. എൽഎൽഎ ജീവനക്കാർ, പെൻഷൻകാർ എന്നിവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഉപസമിതി കൺവീനറുമായി.


പരന്ന വായനക്കാരനായിരുന്നു വി.കെ. ബാലൻമാസ്റ്റർ. വീട്ടിൽ നല്ലൊരു ലൈബ്രറിയുണ്ട്. ഇതിൽ മൂവായിരത്തോളം പുസ്‌തകങ്ങളുടെ ശേഖരമുണ്ട്.


സംഘാടനത്തിന്റെ സൗന്ദര്യം


ഗ്രന്ഥശാലാപ്രവർത്തകനായിട്ടാണ് വി.കെ. ബാലൻമാസ്റ്റർ അറിയപ്പെട്ടതെങ്കിലും അദ്ദേഹം കൈവെക്കാത്ത മേഖലകളില്ല. അധ്യാപകനെന്നനിലയിൽ വടകര ഉപജില്ലാ അക്കാദമിക് കൗൺസിൽ സെക്രട്ടറിയായിരുന്നു. സാക്ഷരതാപ്രവർത്തനങ്ങളിൽ നിർണായകപങ്കുവഹിച്ചു. രാഷ്ട്രീയത്തിൽ 39 വർഷക്കാലം സിപിഎം പുതുപ്പണം ലോക്കൽ കമ്മിറ്റി അംഗമായി. 1995 ലാണ് പണിക്കോട്ടി വാർഡിൽനിന്ന് ജയിച്ച് വടകര നഗരസഭാ കൗൺസിലറാകുന്നത്.


മികച്ച വോളിബോൾ സംഘാടകനുമായിരുന്നു അദ്ദേഹം. ഫെഡറേഷൻ കപ്പ് വോളിയുടെ ഖജാൻജിയായിരുന്നു. അധ്യാപകസംഘടനാ പ്രവർത്തനത്തിൽ മലബാർ എയ്ഡഡ് ടീച്ചേഴ്‌സ് യൂണിയൻ, കെ.പിടിഎഫ്, കെ.എ.പിടി യൂണിയൻ, കെപിടിയും, കെഎസ്ട‌ിഎ. എഫ്എസ്‌ടിഇഒ തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ചു. പെൻഷനേഴ്‌സ് യൂണിയൻ, ശാസ്ത്രസാഹിത്യപരിഷത്ത്, പുകസ, ജനകീയാസൂത്രണം എന്നിവയിലെല്ലാം ബാലൻമാഷിൻ്റെ സംഘാടനമികവ് പ്രകടമായി.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan