
ആലപ്പുഴ: കുടിയൊഴിപ്പിക്കലിൻ്റെ വേദനയും ഒറ്റപ്പെടുന്നവരുടെ സങ്കടവും
ജില്ലാ സ്‌കൂൾ കലോത്സവവേദിയിൽ അവതരിപ്പിച്ച് കാഴ്‌ചക്കാരുടെ കൈയടിനേടിയ മിഖിൽ തോമസിൻ്റെ മരണം നാടിനെ കരയിപ്പിച്ചു. ജില്ലാ സ്കൂൾ കലോത്സവത്തിലെ മികച്ച നടൻ, സഹൃദയൻ, കലാരംഗത്തും പൊതുരംഗത്തും നിറഞ്ഞ സാന്നിധ്യം,എല്ലാവരോടും സൗമ്യമായ പെരുമാറ്റം മിഖിലിന് വിശേഷണങ്ങൾ ഏറെയായിരുന്നു. കുറഞ്ഞ സമയംകൊണ്ടുതന്നെ എല്ലാവരുമായും കൂട്ടുകൂടുന്നവനായിരുന്നു മിഖിലെന്ന് അധ്യാപകർ ഓർത്തെടുത്തു.
അടുത്ത കലോത്സവത്തിലും മിന്നുംതാരമാകുമെന്നായിരുന്നു ഏവരുടെയും വിലയിരുത്തൽ. മിഷൻ ലീഗ്, കെസിഎസ്എൽ, അൾത്താര ബാലസഖ്യം തുടങ്ങിയവയിലും സജീവമായിരുന്നു.
തത്തംപള്ളി സെയ്‌ൻ്റ് മൈക്കിൾസ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്നു മിഖിൽ സ്‌കൂളിലെ സൗഹൃദക്കൂട്ടായ്‌മയുടെ ഭാഗമായാണ് കൂട്ടുകാരുമായി രണ്ടുദിവസംമുൻപേ അനധ്യാപികയുടെ വിവാഹത്തിനു മുന്നോടിയായി നെടുമുടിയിലെത്തിയത്. ശനിയാഴ്‌ച രാവിലെ 10.15-ന് നെടുമുടി ചേന്നങ്കരി കളരിക്കൽ കുളിക്കടവിൽ കാൽവഴുതി വെളളത്തിൽ വീണായിരുന്നു Monidio,
മാതാപിതാക്കളുടെയും കൂട്ടുകാരുടെയും നാട്ടുകാരുടെയും വലിയ പ്രതീക്ഷയാണ് പുഴ കവർന്നത്, അച്ഛൻ തത്തംപള്ളി പള്ളിക്കണ്ടത്തിൽ തോമസ് വർഗീസ് കൂലിപ്പണിക്കാരനാണ്. അമ്മ ഷേർളി ബ്യൂട്ടിഷ്യനും. മിഖിലിന്റെ മൃതദേഹം ഞായറാഴ്‌ച സ്‌കൂളിൽ പൊതുദർശനത്തിനുവെക്കും.
കന്നിപ്രകടനം 'കാക്ക'യായി
കഴിഞ്ഞ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ അഭിനയമികവിലൂടെ കാണികളെ കണ്ണീരിലാക്കിയാണ് മികച്ച നടനായി മിഖിൽ തിരഞ്ഞെടുക്കപ്പെട്ടത്.
മരത്തിൽനിന്നു കുടിയിറക്കപ്പെടുന്ന കാക്കയുടെ ജീവിതമാണ് മിഖിൽ അവതരിപ്പിച്ചത്. വേദിനിറഞ്ഞാണ് 'കൂടെവിടെ' എന്ന നാടകത്തിലെ മിഖിലിന്റെ കാക്ക പറന്നുകളിച്ചത്. കാഴ്‌ചക്കാരെ കണ്ണീരണിയിച്ചാണ് അന്ന് മിഖിൽ കലോത്സവ വേദിവിട്ടത്. ഇപ്പോൾ വേർപാടിലൂടെ നാടിനെയാകെ വീണ്ടും കണ്ണീരിലാഴ്ത്തി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group