
കളമശ്ശേരി പെരിയാറിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. ഇടുക്കി തൂക്കുപാലം പുഷ്‌പകണ്ടം നെല്ലിക്കുന്നേൽ ബാബുവിന്റെ മകൻ ബിബിൻ (26), പുഷ്‌പകണ്ടം തോട്ടുകടവിൽ വീട്ടിൽ പ്രതാപന്റെ മകൻ അഭിജിത്ത് (21) എന്നിവരാണ് മഞ്ഞുമ്മൽ റെഗുലേറ്റർ കം ബ്രിഡ്ജിനു സമീപം പെരിയാറിൽ മുങ്ങിമരിച്ചത്.
ഇരുവരും കളമശ്ശേരി ചങ്ങമ്പുഴ നഗർ മെൻഡേഴ്‌സ് അക്കാദമിയിലെ സ്കേറ്റിങ് അധ്യാപകരാണ്. ശനിയാഴ്‌ച വൈകീട്ട് 4.30 ഓടെ ഇവർ ഇടുക്കി സ്വദേശികളായ മറ്റ് നാല് കൂട്ടുകാർക്കൊപ്പം പെരിയാറിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. പുഴയിൽ ഇറങ്ങിയ ഉടൻ തന്നെ ബിബിനും അഭിജിത്തും വെള്ളത്തിൽ മുങ്ങിപ്പോയി, ഇവരെ രക്ഷിക്കാൻ കൂട്ടുകാരും സമീപവാസികളും ശ്രമിച്ചെങ്കിലും നടന്നില്ല
ഏലൂർ ഫയർ ആൻഡ് റസ്‌ക്യുവിൽ അഞ്ചരയോടെ വിവരം അറിയിച്ചു. അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി അര മണിക്കൂറിനുള്ളിൽ അഭിജിത്തിനെ വെള്ളത്തിൽനിന്ന് മുങ്ങിയെടുത്തു. 10 മിനിറ്റിനുശേഷം ബിബിനെയും കണ്ടെത്തി. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവർ മരിച്ചിരുന്നു.
മെറിനാണ് (ബിന്ദു) ബിബിൻ്റെ മാതാവ്, സഹോദരങ്ങൾ: എബിൻ, അനു.
ശശികലയാണ് അഭിജിത്തിന്റെ അമ്മ. സഹോദരി: അഭിരാമി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം.വി. സ്റ്റീഫനാണ് രണ്ടുപേരെയും മുങ്ങിത്തപ്പിയെടുത്തത്. ഫയർമാൻ എം.എസ്. ശ്യാംകുമാറും ഹോം ഗാർഡ് ശ്രീകുമാറും സഹായത്തിനുണ്ടായി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ഞായറാഴ്ച ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരിച്ചത് ഇടുക്കി തൂക്കുപാലം സ്വദേശികൾ
(മഞ്ഞുമ്മൽ മുട്ടാർ പുഴയിൽ രണ്ടുപേരെ കാണാതായതിനെ തുടർന്ന് തടിച്ചു കൂടിയ ജനങ്ങൾ)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group