
ചാത്തന്നൂർ: പ്രിയനേതാവിന് അശ്രുപൂജയേകി ആയിരങ്ങൾ. മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവും വീക്ഷണം മാനേജിങ് എഡിറ്ററുമായ ഡോ. ശൂരനാട് രാജശേഖരൻ്റെ മൃതദേഹം ചാത്തന്നൂർ ശീമാട്ടിയിലെ ലക്ഷ്മി നിവാസിൽ എത്തിച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാൻ മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രവർത്തകരും എത്തിയിരുന്നു.
വെള്ളിയാഴ്ച്‌ച 11 മണിയോടെയാണ് എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽനിന്ന് ചാത്തന്നൂർ ശീമാട്ടിയിലെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചത്. പൊതുദർശനത്തിനുശേഷം വൈകിട്ട് അഞ്ചുമണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
കെപിസിസി വർക്കിങ് പ്രസിഡൻ്റ് കൊടിക്കുന്നിൽ സുരേഷ്, മുൻ മന്ത്രി വി.എസ്. ശിവകുമാർ, എംഎൽഎമാരായ സി.ആർ. മഹേഷ്, ജി.എസ്. ജയലാൽ, പി.സി. വിഷ്ണുനാഥ്, കോവൂർ കുഞ്ഞുമോൻ, ഡോ. സുജിത്ത് വിജയൻപിള്ള, മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ എം.എം. നസീർ, പഴകുളം മധു, സിപിഎം ജില്ലാ സെക്രട്ടറി കെ. സുദേവൻ, എംപിമാരായ അടൂർ പ്രകാശ്, എൻ.കെ. പ്രേമചന്ദ്രൻ, രമേശ് ചെന്നിത്തല, മുൻ എംഎൽഎ എഴുകോൺ നാരായണൻ, രാഷ്ട്രീയകാര്യസമിതി അംഗം ബിന്ദുകൃഷ്ണ, മുൻ എംപി പീതാംബരക്കുറുപ്പ്, സിപിഎം നേതാവ് എം.എച്ച്. ഷാരിയർ, കുളക്കട രാജു, ഷാനിമോൾ ഉസ്‌മാൻ, നെടുങ്ങോലം രഘു എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group